Chapter Title : ദൈവദോഷം 6 [പൂർ_ണിമ]
നെഞ്ചിൽ കൂടുതൽ ഭാരം നൽകി.
ആ പടി കിടന്നു മുന്നിലേക്ക് നീങ്ങുമ്പോൾ വരാൻ ഇരിക്കുന്ന ദിനങ്ങൾ ശപിക്കപ്പെട്ടതായിരിക്കും എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ അവൻ ശ്രെമിക്കുകയാരുന്നു.....
തന്റെ മുഖത്ത് അടികൊണ്ട് വീങ്ങിയ കവിള്ക്കൾ തന്റെ അമ്മ ശ്രെദ്ധിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൻ നേരെ മുറിയിൽ കയറി വാതിൽ അടച്ചു! രാധ പല തവണ വന്നു വിളിച്ചു എങ്കിലും അവൻ വാതിൽ തുറന്നില്ല! സുധയുടെ അഭാവം തന്നെ പോലെ മകനെയും തളർത്തിയിരിക്കുക എന്ന് രാധ സ്വയം വിചാരിച്ചു.......
നേരം രാത്രി ആകുന്നതു വരെ ആ വീട്ടിൽ എല്ലാം സാധാരണ പോലെ നടന്നു പൊന്നു. .... ഉണ്ണി വാതിൽ തുറക്കാത്തത്തിന്റെ വിഷമം രാധായ്ക്ക് നന്നായി ഉണ്ട് എങ്കിലും ഒറ്റയ്ക്ക് ഇരിന്നു സമാധാനിച്ചോട്ടെ എന്ന ചിന്തായിൽ അവനെ ശല്യപെടുതൻ പോയില്ല......
അച്ഛൻ വണ്ടിയുമായി വരുന്നതും മിനിട്ടുകൾക്ക് ശേഷം വണ്ടിയുമായി തിരികെ പോകുന്നതും മുറിയിലെ ജനലിലൂടെ കണ്ടുകൊണ്ട് ! എന്തിനോ വേണ്ടി ഭയക്കുന്ന മനസ്സിനെ പിടിച്ചു കെട്ടാൻ ശ്രെമിച്ചു അവൻ! എല്ലാം ബിന്ദുവിന്റെ പ്ലാൻ ആണോ എന്ന് പോലും അവൻ സംശയിച്ചു......
പെട്ടന്നാണ് ഉണ്ണിയുടെ കതകിൽ ഒരു മുട്ട് കേൾക്കുന്നത്.ആ ചിന്തകളിൽ നിന്നു അവനെ ആ ശബ്ദം വല്ലാതെ ഞെട്ടിച്ചിരുന്നു!
വാതിൽ തുറക്കെടാ.........ബിന്ദുവിന്റെ ക്രൂരമായ ശബ്ദം ആ മുറിയിലെ ചുമര്ക്കളെ പോലും ഭയപ്പെടുത്തായിരുന്നു!
ഉള്ളിലെ ഭയം മനസ്സിൽ പിടിച്ചു നിർത്തി വാതിൽ പതിയെ തുറന്നു ഉണ്ണി ആ വിടവിലൂടെ ആ സ്ത്രിയെ നോക്കി ! കണ്ണുകളിൽ നിറഞ്ഞ ഭയം ആ സ്ത്രിക്ക് നന്നായി മനസിലാക്കാൻ സാധിച്ചിരുന്നു.
എന്താടാ വാതിൽ അടച്ചിരുന്നു
💬 Comments
View all comments