Chapter Title : ദൈവദോഷം 6 [പൂർ_ണിമ]
അറിയരുതേ എന്നു അവന് തോന്നിയിരുന്നു.
എന്താ മോനെ ? നിനക്ക് എന്താ പറ്റിയത് !
നീളൻ മുടിയിൽ അമ്മയുടെ കൈകൾ പതിച്ചപ്പോൾ എല്ലാം തുറന്നു പറയണം എന്ന് അവന് തോന്നിപോയി !
ഒന്നുമില്ല അമ്മേ ! സുധയെ ഒരുപാട് ഉപദ്രവിച്ചു കാണുമോ ?
മോന് അതൊന്നും ആലോചിക്കേണ്ട ! അമ്മ അവളെ മോന്റെ കൈയിൽ കൊണ്ട് തരം ! പിന്നെ ആ ബിന്ദു എന്തിനും മടിക്കാത്തവൾ ആണ്. നിന്റെ അച്ഛൻ പോലും അവളുടെ ഭാര്യ ആയിട്ടല്ലേ ജീവിക്കുന്നെ ?
അതെങ്ങനെ അമ്മയ്ക്ക് അറിയാം !
എത്ര തവണ നിന്റെ അച്ഛനെ അവൾ തല്ലുന്നതും ! തെറി വിളിക്കുന്നതുമെല്ലാം.ഞാൻ കണ്ടിട്ടുള്ളതാ ....... കണ്ണിൽ ചോര ഇല്ലാതെ അയാളെ ദ്രോഹിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. ഇതെല്ലാം അയാൾ തന്നെ വരുത്തി വെച്ചതല്ലേ ! ഒരു നെടുവീർപ്പോടെ അമ്മ അത് പറഞ്ഞു നിർത്തി.
ഭർത്താവിനെ പോലെ സ്വന്തം മകനെയും ആ സ്ത്രി പട്ടിയാക്കി എന്ന് അമ്മ അറിഞ്ഞാൽ അത് തങ്ങില്ല ! മനസ്സിൽ ഉരുവിടുമ്പോൾ പോലും ഉണ്ണിയുടെ നെഞ്ച് പിടഞ്ഞു......
നീ ഒന്നും കഴിച്ചില്ലല്ലോ ? അമ്മ കുറച്ചു ചൂട് കഞ്ഞി എടുക്കട്ടെ - വാത്സല്യം തുളുമ്പുന്ന ഒരു സ്നേഹം അവന്റെ മനസിനെ പോലും ആ നിമ്മിഷം ഒന്ന് സമാധാനിപ്പിച്ചിരുന്നു. നടക്കാൻ പോകുന്ന കാര്യങ്ങൾ എന്തെന്ന് അറിയാതെ പിടയുന്ന മനസ്സിൽ ഒന്നും കഴിക്കനോ കുടിക്കനോ അവന് കഴിയുമായിരുന്നില്ല.
വേണ്ട അമ്മ ! എനിക്ക് ഉറക്കം വരുന്നു ! ഞാൻ ഒന്ന് ഒറ്റയ്ക്ക് കിടക്കട്ടെ !
ഉണ്ണിയുടെ നെഞ്ചിൽ മുഖം അമർത്തി ഉറങ്ങണം എന്നായിരുന്നു
💬 Comments
View all comments