0%

Chapter Title : ദൈവവും ദൈവങ്ങളും ദൈവവും [Master]

Author : Master Read All Parts 141

മദ്യപാനികള്‍ പാടില്ല. അതിനുള്ള ഏക മാര്‍ഗ്ഗം വില കൂട്ടുക; കൂട്ടിക്കൂട്ടി വിലയ്ക്ക് തന്നെ വില ഇല്ലാതാകണം. അപ്പൊ ലവമാര് പഠിക്കും. ഹിഹിഹി..

ബിവറേജസില്‍ ക്യൂ നിന്ന് വെയില് കൊണ്ട് വാടി ഞെങ്ങി ഞെരുങ്ങിയുള്ള ഇടുക്ക് വഴിയിലൂടെ ചെന്ന് വിഷം മേടിച്ച ശശി മേസ്തിരി, പുറത്ത് വന്നപ്പോള്‍ വെള്ളം നഹി.

വെള്ളം എവിടെ? വെള്ളം കടലിലുണ്ട്, കായലിലുണ്ട്, കുളത്തിലുണ്ട്, പക്ഷെ കിണറ്റില്‍ ഇല്ല.

ജപ്പാന്‍ കുടിവെള്ള പദ്ധതി എവിടെ? ആരോ ആരോടോ ചോദിച്ചു. കായലില്‍ വെള്ളം ഉണ്ടല്ലോ? ഇത് ശുദ്ധീകരിച്ചു കൊടുത്തുകൂടെ?

അച്ചോ, വെള്ളമില്ല. മോല്ലാക്കെ വെള്ളം നഹി. തിരുമേനി വാട്ടര്‍ കേലിയെ ക്യാ പണ്ണും?

ജനം അതാതു മതനേതാക്കളെ കണ്ടു പരാതി പറഞ്ഞു. എല്ലാം ഭഗവാന്റെ, അള്ളാന്റെ, കര്‍ത്താവിന്റെ ലീലാവിലാസം..

അപ്പൊ വെള്ളമില്ല, കള്ളുണ്ട്. കള്ളിന് പത്തിരട്ടി വില. വെള്ളത്തിനു വിലയില്ല, അതുകൊണ്ട് വെള്ളം നല്‍കാന്‍ സര്‍ക്കാരിനും താല്‍പ്പര്യമില്ല.

കോടീശ്വരന്‍ നടക്കാനിറങ്ങി. വെള്ളം കുടിക്കാനില്ലാത്ത പാവങ്ങള്‍ മലിനജലം കുടിച്ച് ദാഹം തീര്‍ക്കുമ്പോള്‍ മിനറല്‍ വാട്ടര്‍ പരസ്യമായി കുടിച്ച് അതിയാന്‍ നടന്നു. കോരന്റെ കുഞ്ഞ് കുളവെള്ളം കുടിച്ചു വയറിളകി ആശുപത്രിയിലാണ്. പലരും പല അസുഖങ്ങള്‍ മൂലം ഞരങ്ങി ഞരങ്ങി ജീവിക്കുന്നു.

കോടീശ്വരന്‍ നടന്നുവരവേ മിനറല്‍ വാട്ടര്‍ കുടിച്ചു, അനന്തരം കുഴഞ്ഞു വീണു. കോരനാണ് ആദ്യം കണ്ടത്. അവന്‍ ഓടിച്ചെന്ന് അയാളെ നോക്കി. തുടര്‍ന്ന് വിളിച്ചുകൂവി. ബഹളം; ജനക്കൂട്ടം.

കോടീശ്വരനെ ജനക്കൂട്ടം ആശുപത്രിയില്‍ എത്തിക്കുന്നു. കോരന്റെ അസുഖം മാറിയ കുഞ്ഞ് തനിയെ എഴുന്നേറ്റ് വന്നു കോടീശ്വരനെ കണ്ടു ദുഖിക്കുന്നു; അയാള്‍ ആരെന്നറിയാതെ കരയുന്നു. അയാളെ രക്ഷിക്കാന്‍ രക്തം ഉള്‍പ്പെടെ വേണ്ടതെല്ലാം

💬 Comments

View all comments