Chapter Title : ദർശന 3 [Thomas Alva Edison]
ഒരു വൃത്തികെട്ട ശബ്ദം….
"നിന്ന് കൊണ അടിക്കാതെ വേഗം പുറത്ത് വാടി നാറി….വിശന്നിട്ടു പണി ആയിരിക്ക്യ….. കുഞ്ഞമ്മയിണ്ട് പത്തലും ആയിട്ട് എന്നെ കാത്തിരിക്കുവാ…."
അടുത്ത നിമിഷം ഒരു നീല ബാത്ത്റോബുമിട്ട് പെണ്ണ് പുറത്തേക്ക് വന്ന്…… മര്യാദക്ക് തോർത്തീട്ട് കൂടി ഇല്ല വെള്ളം ഇറ്റണിണ്ട്…
"കൊറച്ചു കാലായി ഞാൻ പറയണം ന്ന് വെക്കുന്നു ….. ആ പെണ്ണുംപിള്ളേടെ ഒരു പതപ്പിക്കല്….സൂഷിച്ചോ നീ…അത്ര സുഖല്ല മോനെ.…." എന്തോ കണ്ടെത്തിയ ഷെർലക് വാട്സണോട് പറേന്നത് പോലെയാണ് ഓളെ മുഖത്തെ ഭാവം കണ്ടാൽ….
"അത് പിന്നെ അവരും ന്റെ കുഞ്ഞമ്മ ല്ലടോ….. നിന്ന് പനി പിടിക്കാണ്ട് തോർത്തടി പെണ്ണെ….അല്ല… താഴെ ഇത്രേം റൂം ണ്ടായിട്ട് നിനിക്ക് ഈ റൂമേ കിട്ടിയൊള്ളോ കുളിക്കാൻ….."
"ഓ പിന്നെ….ന്റെ മുറചെറുക്കന്റെ മുറീൽ കേറിയാ ഇപ്പെന്താ ആയി പോകണേ…." പെണ്ണ് ചുണ്ടും കടിച് എന്നെ ഒരു ആക്കിയ ഭാവത്തിലാണ് ചോയ്ക്കണത്….അതിന് വയറ്റിൽ ഒരു കുത്തും കൊടുത്ത് ഞാൻ കുളിക്കാൻ കേറിയപ്പോ ന്റെ ഹാങ്ങറിൽ മുഴുവൻ ഓളെ ഡ്രെസ്സും ബ്രായും ഷെഡിയും….
"ഡീ… ഡീ തേജേ….. ഇതെല്ലാം നിന്റെ അച്ഛൻ വന്നെടുക്കുവായിരിക്കും….. വന്നേടുത്തോണ്ട് പോഡി….."
എനിക്കിതൊക്കെ ന്തോ ഇഷ്ടല്ലാത്ത കാര്യാണ്…..ഇങ്ങനെ ഉള്ള കാര്യങ്ങളിലൊക്കെ അത്യാവശ്യം വൃത്തി കാത്ത് സൂക്ഷിക്കുന്ന ആളാണ് ഞാൻ….. വിസ്‌തരിച്ചു ഒരു കുളീം കഴിഞ്ഞ് ഷോർട്സും ഒരു ഹാഫ് കൈ ബനിയനും ഇട്ട് താഴെ പുട്ട് അടിക്കാൻ പോയി…….. രണ്ട് പത്തൽ എടുത്ത് പ്ലേറ്റ്ലേക്ക് ഇട്ട് അതില് കൊറച്ചു തേങ്ങപാലും ഒഴിച്ച്….. രണ്ട് കഷ്ണം ബീഫെടുത്ത് അതിലേക്ക് വെച്ച് ഒരു പിടി പിടിച്ചു….. ന്റമ്മോ കുഞ്ഞമ്മേടെ കൈപ്പുണ്യം…..
💬 Comments
View all comments