Chapter Title : ദർശന 3 [Thomas Alva Edison]
ആണ് കെട്ന്നത്….. ഇന്നിതില്ലാണ്ട് ഒരു നിമിഷം കൂടി പറ്റില്ലാണ്ട് എന്നായി… നശിക്കയാണ് ജീവിതം ന്ന് അറിയാ ബട്ട് മരിക്കാണ്ട് ഇരിക്കുന്നുണ്ടല്ലോ….
രാവിലെ എണീക്കുമ്പോ ന്റെ നെഞ്ചിൽ ആരോ കെടക്കണിണ്ട്….കണ്ണ് തുറന്നു നോക്കുമ്പോൾ തേജയാണ്….. തട്ടി തെറിപ്പിക്കാൻ തോന്നിയെങ്കിലും വെറ്തെ വെറുപ്പിക്കണ്ടാന്ന് വെച്ചു… ഓളേം ചെരിച്ചു കെടത്തി ഞാൻ എഴുന്നേറ്റു….എഴുന്നേറ്റവാടും രണ്ടെണ്ണം അതിപ്പോ ശീലാണ്….കട്ടിലിന്റെ അടിയിലേക്ക് കയ്യിട്ടപ്പോ അവിടെ ഒന്നുല്ല..….കുനിഞ്ഞു നോക്കുമ്പോ അവിടെ കാലിയാണ്….എനിക്ക് തലക്ക് പ്രാന്ത് പിടിച്ചത് പോലെ തോന്നി….ഒന്നിക്കിവൾ അല്ലെങ്കി ചെറിയമ്മ… രണ്ടിലാരോ ആണ്… അമ്മ എന്താലും അല്ല… ഒന്ന് രണ്ട് തവണ അതിന് നോക്കിയപ്പോ തള്ളക്ക് കണക്കിന് കൊടുത്തതോടെ പിന്നതിന് നോക്കീട്ടില്ല…ഒന്നും അറിയാണ്ട് കെടക്കണ ഇവക്ക് രണ്ട് ചവിട്ട് കൊടുത്ത് എണീപ്പിക്കണം ന്നിണ്ട്….പഷേ ഈ കുരിപ്പിനോട് മിണ്ടീട്ട് മാസങ്ങൾ ആയി… പിന്നവിടെ നിന്നില്ല….നേരെ താഴേക്ക് പോയി… അമ്മയും ചെറിയമ്മയും അടുക്കളെന്ന് പച്ചക്കറി അരിയാണെന്ന് തോന്നുന്നു…അടിക്കാണ്ട് നിന്നിട്ട് തലക്ക് പ്രാന്ത് പിടിക്കുവാണ്…..
"അമ്മേ "
കൊറേ കാലത്തിന് ശേഷം അമ്മേന്ന് വിളിച്ചതിന്റെ എല്ലാ സന്തോഷോം ആ മുഖത്തിണ്ട്….. ഇപ്പൊ തള്ളേന്ന് അല്ലാണ്ട് വിളിക്കാറില്ല ഞാൻ….. താല്പര്യം ണ്ടായിട്ടല്ല….ആരോടും കൂടുതൽ അടുക്കാൻ മനസ്സ് വരുന്നില്ല……
അമ്മ എന്താ മോനെന്നും ചോദിച്ച് അടുത്തേക്ക് വന്നു….
"തള്ളേ….എന്റെ കുപ്പി കണ്ടോ… അതാരാ അവിടെന്ന് എടുത്ത് മാറ്റ്യേ…?" ഞാൻ നിന്ന് ചീരുവാരുന്നു….
കുപ്പീടെ കാര്യം പറയാനാ വിളിച്ചെന്ന് അറിഞ്ഞപ്പോ ആ മുഖം കാറ്റ് പോയ ബലൂൺ പോലെ ആയി….
"അതെ….അമ്മേനോട് ചൂടാവണ്ടാ….ന്തേലും പറയാൻ ണ്ടേൽ ഇങ്ങോട്ട് ആവാം….ഞാനാ എടുത്ത് മാറ്റ്യേ…."
ന്റെ മുഖം കണ്ടിട്ട് ആവണം ചെറിയമ്മ തുടർന്നു….
"ന്തേ ന്നെ തല്ലാൻ തോന്നണിണ്ടോ….? രണ്ട് തല്ല് കിട്ടിയാലും കൊഴപ്പില്ല നിന്നേ നന്നാക്കാൻ പറ്റുവൊന്ന് ഞാൻ ഒന്ന് നോക്കട്ടെ….. ഞാൻ ലീവ് എടുത്താ വന്നേക്കണേ… നീയിനി വെള്ളമടി നിർത്തി നല്ല കുട്ടി ആയിട്ട് മാത്രെ ഞാൻ തിരിച്ചു പോവുന്നുള്ളു…."
അതും പറഞ്ഞു ഒരു ആക്കിയ ചിരി ചിരിച്ചു… എനിക്കാണെങ്കിൽ പൊളിഞ്ഞിങ്ങ് വന്നു…..തിരിച്ചൊന്നും പറയാൻ നിന്നില്ല ഞാൻ നേരെ റൂമിലേക്ക് വിട്ടു….വേറെ ആരേം പോലേം അല്ല….ന്തോ ഇവരോട് പ്രത്യേക ഒരു സ്നേഹോം ബഹുമാനോം പേടീം
💬 Comments
View all comments