Chapter Title : ദർശന 3 [Thomas Alva Edison]
മൂളലിന്റെ വോളിയം കൂടി കൂടി വന്നു….നേരെ അവളുടെ റൂമിന്റെ ഡോറും തുറന്ന് നോക്കുമ്പോൾ വയറ്റിൽ കയ്യും കൊടുത്ത് കരയാണ് കക്ഷി….
"അതേ… എന്ത് പറ്റി….!!"
അവൾ ആ കെട്ടും വച്ച് വയറ്റിൽ കയ്യും കൊടുത്ത് എന്നെ ഒന്ന് നോക്കി….ധർമജൻ പറയുന്നത് പോലെ നീയിത് കണ്ടില്ലേഡാ….ന്ന് പറയുന്നത് പോലെ ഒരു നോട്ടം നോക്കി….. ഞാൻ നേരെ അടുക്കളയിലേക്ക് പോയി ഒരു കട്ടൻ കാപ്പി ആക്കി കൊണ്ടു കൊടുത്തു…..ആ ബിരിയാണി കഴിച്ചു ആകെ മെസ്സ് ആയി കിടക്കുവായിരുന്ന എന്റെ വയറിനും ആ കാപ്പി അപ്പോൾ ആവിശ്യം ആയിരുന്നു….. അവളെ എന്റെ ദേഹത്തോടെ ചേർത്ത് വെച്ച് കാപ്പി കുടിപ്പിച്ചു…… കാപ്പി വേണ്ട എന്ന് അവള് കുറേ പറഞ്ഞിരുന്നു… ഞാൻ എന്താലും ആക്കിയതല്ലേ എന്ന് വെച്ച് കുടിക്കുന്നതാണ്…. കുടിച്ചില്ലെങ്കിൽ എന്റെ സ്വഭാവവും അവൾക്ക് നന്നായി അറിയാം…..
"വൈകുന്നേരം കുളിച്ചിട്ട് നനഞ്ഞ ഇന്നേഴ്സ് ഇട്ട് തന്നല്ലേ കിടന്നേ ചിലപ്പോ അത് കൊണ്ടാവും……. അല്ലെങ്കിൽ ആ ബിരിയാണി പണി പറ്റിച്ചത് ആവും….എന്താലും ഇത് കുടിച്ചിട്ട് കുറച്ച് നേരം കിടന്ന് നോക്ക്….. കുറവില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം ഓക്കേ….!!"
അപ്പോഴേക്കും അവൾ കാപ്പി കുടിച് കഴിഞ്ഞിരുന്നു….. എന്നോട് ഒന്നും പറഞ്ഞില്ല….ഞാൻ അവളെ കട്ടിലിലേക്ക് കിടത്തി ആ കപ്പും കഴുകി വെച്ച് നേരെ എന്റെ റൂമിലേക്ക് പോയി….എന്തോ ഒരു ക്ഷീണം പോലെ….. കണ്ണടച്ചതെ ഓർമ്മയുള്ളൂ ഞട്ടിയെഴുന്നേൽക്കുമ്പോൾ സമയം രാത്രി ഒരു മണി ആവാൻ ആയിരുന്നു….. അപ്പുറത്തെ മുറിയിൽ നിന്ന് ഒരു അലർച്ച കേൾക്കാം… അപ്പോഴാണ് എനിക്കവളുടെ കാര്യം ഓർമ വന്നേ… ഓടി പോയി ഡോർ തുറന്ന് ലൈറ്റ് ഇട്ട്
💬 Comments
View all comments