0%

Chapter Title : ദർശന 4 [Thomas Alva Edison]

Author : Kambikathakal Read All Parts 559

"അതെ മോനെ…. കുഞ്ഞമ്മേടെ അമ്മ മരിച്ചു പോയി ഞങ്ങൾ അവിടം വരെ പോകുവാ….നീയൊന്നു പെട്ടെന്ന് വരാൻ നോക്ക് പെണ്ണിവിടെ തനിച്ചാ….!!"

"അയ്യോ…അതെന്ത് പറ്റിയമ്മാ…ഞങ്ങളും വരണോ അമ്മാ…!!"

"ഏയ്യ് പ്രായം ആയ സ്ത്രീ ആടാ…. നിങ്ങൾ വരുവൊന്നും വേണ്ടാ, ഞങ്ങൾ രാത്രി തന്നെ ഇങ്ങോട്ട് വരാൻ നോക്കാം…ചോറൊക്കെ അമ്മയാക്കി വെച്ചിട്ടുണ്ട്…ആ പെണ്ണും കഴിച്ചിട്ടില്ല നീയൊന്നു എടുത്ത് കൊടുക്കണേ….!!'

അതും പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്തു… ഞാൻ എത്തുമ്പോഴേക്കും അവർ പോയിക്കഴിഞ്ഞിരുന്നു….അങ്ങനെ ഞങ്ങൾ ഫുഡൊക്കെ കഴിച്ചു…അതും കഴിഞ്ഞ് വീടിന്റെ പുറകിൽ ഒരു കൈത്തോട് ഉണ്ട് അവിടേക്ക് നടന്നു….

പിന്നാലെ അവളും വന്നിരുന്നു…. അങ്ങനെ ഞങ്ങൾ ഓരോന്നും സംസാരിച്ചിരുന്നു….ശരിക്കും ഞങ്ങൾ ഇപ്പോൾ നല്ല കൂട്ടായി മാറിയിട്ടുണ്ട്……അങ്ങനെ ഒരു ദുരന്തം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ലായിരുന്നേൽ ഇവളെ ഞാൻ പൊന്ന് പോലെ നോക്കിയേനെ.. ഹാ പിന്നെ ഇവൾക്കും താല്പര്യം ഇല്ലാത്തത് കൊണ്ട് ഒരു കുറ്റബോധം തോന്നുന്നില്ല…

അതേ….. എന്റെ ചിന്തകളെ മുറിച്ചു കൊണ്ടാണ് അവൾ എന്നെ വിളിച്ചത്…

"അതെ….. ഇയാളുടെ പേഴ്സിൽ ഒരു പെങ്കൊച്ചിന്റെ ഫോട്ടോ കണ്ടല്ലോ…അതായിരുന്നോ ഇയാളുടെ ലൈൻ…എന്നിട്ടെന്തേ നിങ്ങൾ കല്യാണം കഴിക്കാഞ്ഞേ…..!"

എനിക്ക് അത് കേട്ടപ്പോൾ ചങ്ക് പൊട്ടുന്ന പോലെയാണ് തോന്നിയത്…

"നീയതെപ്പോഴാ എന്തിനാ എന്റെ പേഴ്‌സൊക്കെ ചെക്ക് ചെയ്യാൻ പോയെ…അതൊന്നും എനിക്ക് ഇഷ്ടല്ല…നിനക്ക് പെട്ടെന്ന് തന്നെ ഡിവോഴ്സ് കിട്ടും അതും വാങ്ങിച്ചോണ്ട് പോകാൻ നോക്ക് .!""

പെട്ടെന്നു വായിൽ വന്നത് അങ്ങ് പറഞ്ഞു പോയി…കുഞ്ഞുന്റെ കാര്യം ചോദിച്ചതിന്റെ ദേഷ്യത്തിൽ പറ്റിയതാ…ചെ അങ്ങനെ പറയണ്ടായിരുന്നു…ഞാൻ നോക്കുമ്പോൾ ദർശനയുടെ മുഖമൊക്കെ മാറി കണ്ണ് നിറഞ്ഞിട്ട് ഉണ്ടായിരുന്നു…..

ശേ വേണ്ടായിരുന്നു, ഇപ്പോൾ എന്നെ

💬 Comments

View all comments