Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2 [ഡേവിഡ് ജോൺ]
സെലീന കുഞ്ഞമ്മയും ജോയി അങ്കിളും വന്നു.
അങ്കിൾമാര് രണ്ടും എവിടെയോ പോയി. കുഞ്ഞമ്മമാരു രണ്ടും കൂടെ എനിക്കു സ്റ്റഡി ക്ലാസ്സ് എടുക്കാനാണ് വന്നത്. ഇവിടെ അടങ്ങി ഒതുങ്ങി കഴിയണം. പിന്നെ നാട്ടിൻപുറത്ത് നിന്നു വരുന്നവർക്ക് ഇവിടുത്തുകാരു പിള്ളേര് പുല്ലു വില തരില്ല. അത് കൊണ്ട് തന്നെ നിന്റെ സ്റ്റൈൽ ഒന്നു മാറ്റണം. നീ വാ നമുക്കൊന്നു പുറത്തു പോകാം. ഇതും പറഞ്ഞു ഞങ്ങൾ എല്ലാം റെഡി ആയി കാറിൽ കയറി. അവർ എന്നെ കൊണ്ട് പോയി എനിക്കു നല്ല രണ്ടു ജോഡി ഡ്രസ് മേടിച്ചു തന്നു ഒരു സ്പോർട്സ് ഷൂവും കിട്ടി. നിന്റെ തന്ത പുറം ലോകം കാണാത്തത് കൊണ്ട് പൊന്നു മോൻ നല്ലത്തൊന്നും ഇത് വരെ ഉടുത്ത് കാണില്ലല്ലോ എന്നു പറഞ്ഞു എന്റെ അപ്പനെ കളിയാക്കുന്നുണ്ടായിരുന്നു.
ഒരു ബാർബർ ഷോപ്പിൽ കൊണ്ട് പോയി എന്റെ മുടിയും നന്നായി വെട്ടി ഉണ്ടായിരുന്ന പൊടിമീശയും താടിയും എടുപ്പിച്ചു. അങ്ങനെ അവർ എന്നെ ഒരു പരിഷ്കാരിയാക്കി. അതോടൊപ്പം തന്നെ കുഞ്ഞമ്മമാരെ ചേച്ചി എന്നു വിളിച്ചാൽ മതിയെന്നും അവർ നിർബന്ധിച്ച് എന്നെ കൊണ്ട് സമ്മതിപ്പിച്ചു. അവരുടെ സ്റ്റാറ്റസ് നു അത് കുറച്ചിലാണത്രെ. എന്തു തേങ്ങയെങ്കിലും ആകട്ടെ എന്നു ഞാനും കരുതി. അങ്ങനെ എന്റെ കോളേജ് തുടങ്ങി. ആദ്യം ഒരു ചെറിയ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീട് അഡ്ജസ്റ്റ് ആയി. അങ്ങനെ കോളേജ് ജീവിതം ഒരു വഴിക്കു ഓടികൊണ്ടേയിരുന്നു.
രണ്ടു കുഞ്ഞമ്മമാരുടെയും അടുത്ത് മാറി മാറി നിന്നു കൊണ്ട് പ്രീ ഡിഗ്രീ അങ്ങനെ സംഭവ ബഹുലമല്ലാതെ പോയി. ബഹു ഭൂരിപക്ഷം പയ്യന്മാരെ പോലെ പെൺപിള്ളേരെ വായി
💬 Comments
View all comments