Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 4 [ഡേവിഡ് ജോൺ]
അയ്യോ അങ്ങേരോട് പോയി ചോദിച്ചേക്കല്ലേ. അങ്ങേരെന്നെ ഓടിച്ചിട്ടടിക്കും.
ഡേവി - എന്നാൽ പിന്നെ നീ പറ.
ശ്രീജ - ഞാൻ പറയാം പക്ഷേ വേറെ ആരോടും പറയരുതു. രാജീവിനോട് പോലും.
ഡേവി - ഞാൻ ആരോടും പറയില്ല. സത്യം. ഇനി നിന്റെ തല തല്ലിപൊളിച്ചു സത്യമിടണോ.
ശ്രീജ - വേണ്ട വേണ്ട. അതൊന്നും വേണ്ട.
ഡേവി - എന്നാൽ വേഗം പറ.
ശ്രീജ - ഞാനൊന്നു തയാറെടുക്കട്ടെ പറയാൻ.
ഡേവി - ഒത്തിരിയുണ്ടെങ്കിൽ ഇവിടെ എവിടെയെങ്കിലും ഇരുന്നു പറഞ്ഞിട്ട് പോകാം.
ഞങ്ങൾ കോളേജിന്റെ ഗെയ്റ്റ് വരെ എത്തിയിരുന്നു. എന്നാൽ പിന്നെ പറഞ്ഞിട്ട് പോകാം എന്ന് കരുതി അവളും. ഞങ്ങൾ നൈസായിട്ട് ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു. അവൾ കഥ പറയാൻ തുടങ്ങി.
ശ്രീജ - എടാ കഥ പറയുന്നതിന് മുൻപു ഞാനൊരു കാര്യം ചോദിക്കട്ടെ. നീ സത്യം പറയണം.
ഡേവി - അതൊക്കെ നീ ചോദിക്കുന്ന കാര്യം അനുസരിച്ചിരിക്കും. സത്യം പറയാവുന്ന കാര്യമാണെങ്കിൽ സത്യം പറയും. അല്ലെങ്കിൽ ഒന്നും പറയത്തില്ല. ഏതായാലും കളളം പറയില്ല. അത് പോരേ.
ശ്രീജ - നിനക്കിവിടെ എന്താ അധികം ഫ്രണ്ട്സ് ഇല്ലാത്തത്. പ്രത്യേകിച്ച് ഗേൾസ് . ആകെ പാടെ ഞാനൊരാളല്ലേയുള്ളൂ.
ഡേവി - ഇതാണോ ഇത്ര വലിയ ചോദ്യം. ഉത്തരം സിംമ്പിൾ. എനിക്കു വളാ വളാ ന്നു വളിപ്പ് പറയാനറിയില്ല അത്ര തന്നെ. പിന്നെ ഞാൻ അത്യാവശ്യം സീരിയസ് ആണ്. നീ ടോപ്പിക് വിട്ടു പോകാതെ കാര്യം പറ.
ശ്രീജ - ഒരു ദിവസം ഞാൻ സജീവേട്ടന് ഒരുമ്മ കൊടുത്തു.
💬 Comments
View all comments