Chapter Title : ദയാവധം [ആനീ]
അവൾക്ക് ചുറ്റും കുറച്ചു നേരം നടന്നു…
ദയ അൽപ്പം അസ്വസ്ഥയായി കാണപ്പെട്ടു. കാരണം ഒരു മുതിർന്ന പുരുഷനാണ് അവളുടെ കൂടെ ബെഡ്‌റൂമിൽ നില്കുന്നത്.. എന്നാൽ അയാളെ കണ്ടാൽ ഒരു ഇൻഷുറൻസ് ഓഫസർമ്മാരുടെ രൂപം ഇല്ലതാനും ശരീരം ഉറച്ചതാണ് ജിമിൽ പോകുന്നുണ്ടാകും ഉറപ്പ് എന്നാലും എവിടയോ കണ്ട ഒരു പരിജയം ഉണ്ടുതാനും എവിടുന്നാണെന്ന് ഓർമ ഒട്ടും കിട്ടുന്നുമില്ല. അവൾ ഓർത്തു..
രാവിലെ തന്നെ യോഗയും എക്‌സൈസ്സും ചെയ്തത് കൊണ്ട് തന്നെ ഒരു ചാരകളർ ട്രാക് പാന്റും വൈറ്റ് ടി ഷർട്ടുമാണ് അവളുടെ വേഷം എന്തിന് പറയുന്നു കാലിൽ ഇട്ട ഷുസ് പോലും അവൾക്ക് അഴിച്ചു മാറ്റുവാൻ സാധിച്ചിരുന്നില്ല എല്ലാം പെട്ടന്നായിരുന്നില്ലേ എന്ത് ചെയ്യാൻ പറ്റും,അകെയുള്ള ആശ്വാസം അനന്തുകൂടെയുണ്ട് എന്നുള്ളതാണ് .
ബെഡിൽ നീണ്ടു നിവർന്നു കിടന്ന അവളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ കിനിഞ്ഞു…
“ഹായ് ദയ ഞാൻ ബാലചന്ദ്രൻ ഇപ്പോൾ എങ്ങനെയുണ്ട്”
“കുറവ് എന്നൊന്നോം പറയാൻ ആയിട്ടില്ല സാർ”
അതിന് മറുപടി പറഞ്ഞത് അനന്തുവായിരുന്നു. എന്നാൽ അത് ബാലചന്ദ്രന്റെ മുഖത്ത് ഒരു അസ്വസ്ഥഭാവം ഉണ്ടാക്കിയത് കണ്ടിട്ടാവണം
ദയ നിർഭയ എന്നോണം അയാളുടെ മുഖത്തേക്ക് നോക്കി ഒരു ചിരി വരുത്തി അയാളെ നോക്കി പുഞ്ചിരിച്ചു ..
“ഇതെന്താ ഈ വേഷം ദയ വല്ലാതെ വിയർത്തിട്ടുണ്ടല്ലോ അ ഫാൻ അങ്ങോട്ട് ഇടട്ടെ മേടത്തിന് കുറച്ച് കാറ്റ് കൊള്ളാമല്ലോ”
“മ്മ് ”
ദയ അയാളെ നോക്കി തല വെട്ടിച്ചുകൊണ്ട് അനന്തുവിനെ നോക്കി അവൻ ഒന്നുമില്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചു..
ഇതേ സമയം ബാലചന്ദ്രൻ മുറിയിലെ ഫാൻ ഓൺ ചെയ്തുകൊണ്ട് ദയ കിടക്കുന്ന ബെഡിന്റെ അടുത്തായി
💬 Comments
View all comments