Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]
അവിടുന്നു തന്നെ കേരളാ മീൽസ് കഴിച്ചിട്ടാണ് , ഒരോട്ടോയിൽ ഫ്ളവർ ഷോ നടക്കുന്നയിടത്തേക്ക് അവർ പോയത്…
മെയിൻ ഗേയ്റ്റിനിരുവശം തൊട്ട് പുഷ്പാലംകൃതമായിരുന്നു…
എൻട്രി ഫീസും ക്യാമറ ഫീസും കൗണ്ടറിൽ അടച്ച ശേഷം ഇരുവരും അകത്തു കയറി…
പുഷ്പങ്ങളുടെയിടയിൽ ജനസാഗരമായിരുന്നു..
പല രീതിയിൽ വെട്ടിയൊരുക്കിയ പുഷ്പ ശില്പങ്ങൾ…
ഭാരതത്തിന്റെ മാതൃകയിൽ… ….
വാഹനങ്ങളുടെ മോഡലിൽ…
താജ്മഹലിന്റെ മോഡലിൽ…
എന്നു വേണ്ട, എവിടെ നോക്കിയാലും പുഷ്പങ്ങളുടെ സഞ്ചയം…
പല വർണ്ണങ്ങളിൽ…
പല ആകൃതികളിൽ…
രമ്യയ്ക്കും അച്ചുവിനും അത് നവ്യാനുഭവമായിരുന്നു..
അച്ചുവാണെങ്കിൽ ഫോണുമായി ഓടി നടന്നു ഫോട്ടോയെടുക്കുകയായിരുന്നു…
രമ്യയേയും കുറേ സ്ഥലങ്ങളിൽ നിർത്തി, ഒറ്റയ്ക്കായും സെൽഫിയായും അവർ ചിത്രങ്ങളെടുത്തു…
ആ സമയത്തൊന്നും അച്ചുവിൽ മറ്റൊരു വികാരം ദർശിക്കാൻ എത്ര ശ്രദ്ധിച്ചിട്ടും രമ്യയ്ക്ക് സാധിച്ചില്ല…
ഇടയ്ക്ക് നടന്നു മടുത്തപ്പോൾ അവർ പാർക്കിലെ സിമന്റു ബെഞ്ചിലിരുന്നു…
“എങ്ങനെയുണ്ട്…?”
അച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കി…
“ അടിപൊളി...'’
“ ഇന്നും നാളെയുമായി ഫ്ലവർഷോ എപ്പിസോഡ് പോസ്റ്റ് ചെയ്യണം…… “
അച്ചു ഫോണിൽ , ഗ്യാലറിയിലെ ചിത്രങ്ങളൊക്കെ വീണ്ടും വീണ്ടും നോക്കി ആസ്വദിച്ചുകൊണ്ടിരുന്നു…
“ കൊഞ്ചു കറി എന്തായി…? നീ നോക്കിയോ…?”
“ നോക്കിയില്ല… പിന്നെയാവട്ടെ…”
ഉദ്യാനത്തിൽ തന്നെയുള്ള ഒരു കോഫീഷോപ്പിൽ നിന്നും അവർ വൈകുന്നേരമായതും കോഫിയും സ്നാക്സും കഴിച്ചു…
കുറച്ചു കഴിഞ്ഞതും തണുപ്പ് അധികരിച്ചു തുടങ്ങി…
പിന്നെ ഇരുവരും അധികനേരം അവിടെ നിന്നില്ല…
അവർ തിരിച്ചിറങ്ങുമ്പോൾ പുഷ്പജാലങ്ങളുടെയിടയിൽ വൈദ്യുത വിളക്കുകൾ മിന്നുന്നത് കാണാൻ പ്രത്യേക ചന്തമായിരുന്നു…
ഊട്ടിയെ കോടമഞ്ഞു പുതച്ചു തുടങ്ങിയിരുന്നു…
സ്റ്റാൻഡിലേക്ക് എത്തുമ്പോഴേക്കും വഴിവാണിഭക്കാരും തൊപ്പിയും , കമ്പിളിയും സ്വറ്ററും വിൽക്കുന്നവരും അവരുടെ പിന്നാലെ
💬 Comments
View all comments