Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]
....”
രമ്യയുടെ മുഖം ഒറ്റയടിക്ക് വിളറിപ്പോയി…
അച്ചു അത് ശ്രദ്ധിച്ചു…
അവൻ തന്റെ ഭാവം അറിയാതിരിക്കാൻ അവൾ ഒന്നുകൂടി സ്ക്രാൾ ചെയ്ത് ഫോൺ അവനു നേരെ നീട്ടി…
“ മതിയെടാ… ഉറക്കം വരുന്നു… “
അവൾ തിരിഞ്ഞതും ഫോൺ ടേബിളിലേക്ക് വെച്ചിട്ട് അവനും കിടന്നു…
പുറത്തെ തണുപ്പ്, മുറിയിലേക്കും പതിയെ കയറുന്നുണ്ടായിരുന്നു…
ഒറ്റ ബ്ലാങ്കറ്റിനുള്ളിലായിരുന്നു , അച്ചുവും രമ്യയും…
കമന്റു കണ്ട ഷോക്കിൽ കുറച്ചു നേരം ഉറക്കം വരാതെ കിടന്നെങ്കിലും ക്ഷീണം കാരണം ഉറക്കം അവളെയും പിടിമുറുക്കിയിരുന്നു…
ഇരുവരും അറിയാതെ തന്നെ , ശരീരം ചൂടു തേടി , അടുത്തുകൊണ്ടിരുന്നു…
രമ്യയുടെ പിൻകഴുത്തിലേക്ക് മുഖം ചേർത്തു വെച്ച് , അച്ചു അവളെ കെട്ടിപ്പിടിച്ചു കിടന്നു…
പുറത്തെ ബഹളങ്ങളാക്കെ ഏകദേശം അസ്തമിച്ചിരുന്നു…
ഇടയ്ക്ക് ഒന്നോ രണ്ടോ ശബ്ദങ്ങളും വാഹനങ്ങളുടെ ഇരമ്പലും മാത്രം നിശബ്ദതയെ ഭേദിച്ചു കൊണ്ടിരുന്നു…
ഊട്ടിയുടെ രാവിൽ മഞ്ഞു മാരിയായി ചൊരിഞ്ഞു തുടങ്ങി…
ജനാലച്ചില്ലുകളിൽ ഹിമബാഷ്പം പറ്റിച്ചേർന്നു……
മണിക്കൂറുകൾ പോകവേ, ക്ഷീണത്തിന്റെ ആലസ്യം വിട്ടൊഴിഞ്ഞ രമ്യ , പതിയെ കണ്ണു തുറന്നു…
ഒരു നിമിഷം വേണ്ടി വന്നു അവൾക്ക് സ്ഥലം മനസ്സിലാകാൻ…
പിന്നെയും സമയം വേണ്ടി വന്നു, അച്ചു തന്നെ ചുറ്റിപ്പിടിച്ചു കിടക്കുന്നതറിയാൻ…
ഒരു വേള , അവന്റെ ശരീരത്തിന്റെ ചൂട് ആസ്വദിച്ചു, അവളും അനങ്ങാതെ കിടന്നു…
കാൽച്ചുവട്ടിൽ നിന്ന് ബ്ലാങ്കറ്റ് മാറിയതും വിരൽ കൊണ്ടവൾ പിടിച്ചിടാൻ ഇളകി…
അതേ, സമയം തന്നെ ഒരു മൂളലോടെ അച്ചു, അവളുടെ അരയിൽ കൈ ചുറ്റി പിന്നിൽ നിന്ന് , ഒന്നുകൂടി ചേർന്നു…
കുറച്ചു നേരം കൂടി രമ്യ അനങ്ങാതെ
💬 Comments
View all comments