Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]
സമയം… രാത്രിയാകട്ടെ…”
ഒഴിഞ്ഞ കാപ്പിക്കപ്പുമായി രമ്യ എഴുന്നേറ്റു…
രാത്രിയാകുന്നതിനു മുൻപു തന്നെ മഴ തുടങ്ങിയിരുന്നു…
ഒന്നുരണ്ടു തവണ കറന്റു പോയതും ഇരുവരും നേരത്തെ ഭക്ഷണം കഴിച്ചു കിടന്നു…
നേരത്തെ കിടന്നതിനാൽ രമ്യയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല…
അവൾ ഊട്ടി ട്രിപ്പിന്റെ ഫോട്ടോസും വീഡിയോസും വെറുതെ നോക്കിക്കൊണ്ടു കിടന്നു…
കുറച്ചു വീഡിയോസ് അച്ചു പോസ്റ്റ് ചെയ്തിട്ടുണ്ട്…
മൊട്ടക്കുന്നിൽ കമ്പിളിക്കുള്ളിൽ നിൽക്കുന്ന ഫോട്ടോ അവൾ എടുത്തു നോക്കി…
ഹാഫ്സൈസ് ഫോട്ടോയാണ്…
കുറ്റം പറയാൻ പറ്റില്ല… അച്ചുവിന് നല്ല ക്യാമറ സെൻസുണ്ട്..
നല്ല കമന്റുകൾ അതിലുണ്ടായിരുന്നു…
പിന്നെ ഒന്ന് “ ജാക്കി വീരൻ “ വകയായിരുന്നു…
“ സാഗർ ഏലിയാസ് ജാക്കിയാണല്ലോ മോനേ… അതോ താഴെ ഒന്നും ഇട്ടിട്ടില്ലേ…….😜😜😜”
രമ്യയ്ക്ക് അതു കണ്ടിട്ട് , എന്നത്തേയും പോലെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…
കാരണം അവിടെ നടന്നത് എന്താണെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു…
അവൾ അടുത്ത ഫോട്ടോയിലേക്കു പോയി…
അത് കുതിര സവാരിയായിരുന്നു…
അതിലുമുണ്ട് നല്ലതും ചീത്തയും…
“cowgirl Lover". വക ഒരു കമന്റ് ഇങ്ങനെയായിരുന്നു…
“ മടിയിലിരുത്തിയാൽ ഷോക്ക് അബ്സോർബർ വർക്ക് ലാഭം… “
രമ്യയ്ക്ക് ആദ്യം അത് മനസ്സിലായില്ല…
ഗൂഗിളിൽ അവൾ ഷോക്ക് അബ്സോർബർ എന്ന് തിരഞ്ഞതും കാര്യം പിടികിട്ടി…
അവളുടെ അറിവിൽ “ഷോക്കാപ്സർ" (😄😄😄)
ആയിരുന്നു മേൽപ്പറഞ്ഞ സാധനം…
വീണ്ടും ഫ്ലവർ ഷോ ഫോട്ടോസും വീഡിയോയും…
ഫോട്ടോകളും വീഡിയോകളും എല്ലാം തന്നെ കൊള്ളാം…
അത്യാവശ്യം ലൈക്കുകളും ഷെയറുകളുമുണ്ട്…
പൂക്കളുടെ മുൻപിൽ നിൽക്കുന്ന തന്റെ ഒരു സോളോ ഫോട്ടോ അവൾ എടുത്തു നോക്കി.
മറ്റുള്ളതിനെ അപേക്ഷിച്ച് അതിന് ലൈക്കും കമന്റും കൂടുതലാണ്…
💬 Comments
View all comments