Chapter Title : ദീപാരാധന 7 [Freddy Nicholas]
പെണ്ണേ...""
""അതെന്താ, മേലെ കട്ടിലിൽ കിടന്നാല്...??""
""ഒന്നുമുണ്ടായിട്ടല്ല... ചുമ്മാ...ഒന്ന് ഫ്രീ ആവാല്ലോ...!!""
എനിക്കുള്ള തലയിണയും പുതപ്പും എടുത്ത് ഞാൻ എന്റെ ബെഡിൽ ഇട്ട് നിലത്ത് കിടന്നു ടീവി കണ്ടു കൊണ്ടിരിക്കെ അവൾ ചോദിച്ചു.
""അപ്പൊ എന്റെ കൂടെ കിടന്നുറങ്ങാൻ ഇത്രയും പേടിയുണ്ടോ...?""
""അതെന്തിനാ പേടി.""
""ഞാൻ വല്ല വിധേന പീഡിപ്പിക്കുവോ ന്ന് പേടിച്ചിട്ടല്ലേ...?? "" അവൾ ചിരിച്ചോണ്ട് പറഞ്ഞു.
""അങ്ങനെയൊന്നുമല്ലടീ പെണ്ണെ, അത്തരം പേടിയൊന്നും നിന്റെ ചേട്ടായിക്കില്ല. പിന്നെ നീ എന്റെ കുഞ്ഞനിയത്തിയല്ലെടീ ദീപു... നിന്നെ ഞാൻ എന്തിന്നാ പേടിക്കണേ..??""
""പോ... ദുഷ്ട്ടാ... ചേട്ടായിടെ കൂടെ സമയം ചിലവഴിക്കാൻ കിട്ടിയത് ഒരു ഗോൾഡൻ ചാൻസ് ആണല്ലോ എന്നോർത്തപ്പോ ഞാൻ ഒത്തിരി സന്തോഷിച്ചു... എന്തിനാ... വീട്ടിലോ അമ്മേടെ മുമ്പിൽ വച്ച് ഒന്ന് മിണ്ടാൻ പോലും സ്വാതന്ത്ര്യവുമില്ല.""
""ഒരൽപ്പം സ്വതന്ത്രമായി സംസാരിക്കാമെന്നോ, ഫ്രീയായി ഒന്ന് പഴയ കാലത്തോട്ട് ഒന്നെത്തി നോക്കാൻ മനസ്സ് കൊതിച്ചിട്ടുണ്ട് പല തവണ... അതിനും വേണ്ടി, അമ്മയോട് ലോകത്തില്ലാത്ത നൊണയും പറഞ്ഞു ഫലിപ്പിച്ചിട്ട് മുങ്ങി. ഇങ്ങോട്ട് വന്നപ്പോ ഇവിടെ ഒരാൾക്ക് ഓക്കാനം. ""
""അതിനെന്താ, നീ അവിടെ ഇരുന്ന് സംസാരിച്ചോ പെണ്ണേ, ഞാൻ ഇവിടിരുന്നു കേൾക്കുന്നുണ്ടല്ലോ""
""ആരാ ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്...?? ഇന്ന് ഇവിടെ തങ്ങീട്ട് പോകാമെന്ന് പറഞ്ഞ ഞാൻ ആണ് മണ്ടി""
""വേണ്ട... ഒന്നും വേണ്ട... നാളെ കാലത്ത് തന്നെ വീട്ടിലോട്ട് തിരിക്കാം... മതി, എനിക്കെങ്ങും പോണ്ട... മൂന്നാറിലോട്ടും വേണ്ട ഒരു പൂഞ്ഞാറിലോട്ടും പോണ്ട...""
""എടീ മോളേ... ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല... നീ അവിടെ കട്ടിലിൽ സമാധാനമായിട്ട് കിടന്നോട്ടെ എന്ന് കരുതി പറഞ്ഞതാ...""
""ഓ എനിക്ക് ഭയങ്കര സമാധാന കുറവാണല്ലോ... ന്നാ പിന്നെ ഇന്റർവ്യൂന് വരുമ്പോ വേറെ ആരെയെങ്കിലും കൂട്ടി കൊണ്ടു വന്നാ മതിയായിരുന്നു... ചേട്ടായിക്ക് ഇത് വലിയ ബുദ്ധിമുട്ട് ആയിക്കാണുമല്ലോ...?!?
ഇനി മുതൽ ഞാൻ ഒരു കാര്യത്തിനും ചേട്ടായിയെ ബുദ്ധിമുട്ടിക്കുമെന്ന് കരുതണ്ട..."" അവൾ മുഖം വീർപ്പിച്ചോണ്ട് പറഞ്ഞു.
""ആ... ഇനി അതിന്റെ പേരിൽ ഒരു പിണക്കം വേണ്ട... ഞാൻ അങ്ങ് കട്ടിലിലോട്ട് വന്നേക്കാം... പോരെ...""
അവൾ അതിന് മറുപടിയൊന്നും പറയാതെ മറു വശത്തേക്ക് തിരിഞ്ഞ് ചെമ്മീൻ ചുരുണ്ട പോലെ കിടന്നു...
""ടീ.. ദീപു... ഞാൻ ഇതാ ഇവിടെയുണ്ട് കേട്ടോ..."" ഞാൻ പറഞ്ഞതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല...
""ടീ... പെണ്ണെ ഞാൻ ഇവിടെ തിരിച്ചെത്തി കേട്ടോ..."" അവൾ എന്നെ മൈൻഡ് ചെയ്യാതെ പിണക്കം നടിച്ചു മാറി കിടന്നു...
""അയ്യോടി... ഇങ്ങനെ
💬 Comments
View all comments