0%

Chapter Title : ദീപാരാധന [Freddy Nicholas]

Author : Freddy Nicholas Read All Parts 853

എവിടെയും ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല.

പത്രം മടക്കി ടീപോയിൽ ഇട്ടിട്ട് ഞാൻ അടുക്കളയിൽ അമ്മച്ചിയുടെ അടുത്തേക്ക് പോയി ചോദിച്ചു.

""അമ്മച്ചീ...""

""മ്മ്മ്.... എന്താ...?? ""

""എങ്ങനുണ്ട് അമ്മച്ചീ അവൾക്ക്..??""

""ഓ.... എനിക്കറിയത്തില്ല... ഞാൻ ഒന്നും ശ്രദ്ധിക്കാൻ പോയില്ല... നീ തന്നെ ചെന്ന് ചോദിച്ചു നോക്ക്.. എങ്ങനുണ്ടെന്ന്..""

""അവൾ അമ്മച്ചീടെ മുറീലല്ലേ കിടക്കുന്നത്... അത് കൊണ്ട് ചോദിച്ചതാ... തൊട്ടടുത്ത് കിടക്കുന്ന ഒരാളുടെ കാര്യങ്ങൾ തിരക്കാൻ അമ്മച്ചിക്ക് പറ്റാതെ പോയോ...???""

""ആ... എനിക്ക് സൗകര്യമില്ല തിരക്കാൻ.... നിനക്ക് വേണേ ചെന്ന് ചോദീര്... പോ....!!!""

""ഓഹ്.... എന്തൊരു ജന്മമാ. ഇത്... മനുഷ്നായാ ഒരിത്തിരി മനുഷ്യപ്പറ്റ് വേണം..!""

""ആഹ്... എനിക്കിത്തിരി മനുഷ്യ പറ്റ് കൊറവാ... എനിക്കിങ്ങനെയൊക്കെയേ സൗകര്യപെടൂ...!""

ഞാൻ അമ്മച്ചിയെ തറപ്പിച്ചൊന്നു നോക്കി...
""ഓ... പേടിക്കും പേടിക്കും ഞാൻ കൊറേ പേടിക്കും, പോടാ ചെറുക്കാ നേരിട്ട് പോയി ചോദിര്... എന്നെ നോക്കി ദാഹിപ്പിക്കയാ അവൻ...!""

ഞാൻ അമ്മച്ചീടെ മുറി ലക്ഷ്യമാക്കി നടന്നു.

കതകിൽ രണ്ട് മുട്ട് മുട്ടിയിട്ട് ചാരിവച്ച പാളി ഞാൻ പതുക്കെ തുറന്നു.

ഉറക്കമുണർന്ന് വെറുതെ കട്ടിലിൽ ഇരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന ദീപു...

""ദീപു... ദീപു.... മോളേ ദീപു...!!""

""മ്മ്മ്...""

""എഴുന്നേൽക്കാറായില്ലേ...ദീപു..??""

""മ്മ്മ്...""

""സമയം ഒൻപത് മണിയായി...??""

""മ്മ്മ്...""

""എഴുന്നേറ്റ് കുളിച്ച് ബ്രേക്ക്‌ ഫാസ്ററ് കഴിക്ക്...മോളേ..""

""മ്മ്മ് ""
എല്ലാറ്റിനും ഒരു മൂളൽ മാത്രം.

എല്ലാം അവളുടെ വിധിയെന്ന് ഓർത്ത് സമാധാനിക്കാൻ പറ്റുമോ...??

എല്ലാറ്റിനും അവളെ കുറ്റപ്പെടുത്തി അങ്ങ് തള്ളിക്കളയാൻ പറ്റുമോ..??

ആപത്തിൽ അവളെ ഒറ്റയ്ക്ക് വിട്ടിട്ട് ഇതൊക്കെ നിന്റെ കർമ്മ ഫലമെന്ന് വിധിയെഴുതി മാറി നിൽക്കാനോക്കുമോ...??

നമ്മളെ പോലുള്ള മനുഷ്യർക്ക്

💬 Comments

View all comments