Chapter Title : ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ]
അല്ല.
മാഡം എമർജെൻസി ലാംമ്പ് എടുക്കാൻ ആദി കിടക്കുന്ന മുറിയിലേക്ക് പോയപ്പോഴാണ് ഞാൻ അത് പറഞ്ഞത്...
ലാംമ്പ് എടുത്ത് എനിക്ക് നേരെ തിരിഞ്ഞ ശേഷം....
മാഡം : ഏതൊന്നും അല്ലെന്ന് .... ?
ഞാൻ : ഒന്നൂല്ലേ.... വിശക്കുന്നു..... കഴിക്കാൻ താ...
ഞാൻ നൈസ്സായിട്ട് സബ്ജക്ട് മാറ്റി. മാഡം ചിരിച്ചു കൊണ്ട് തന്നെ ലാംമ്പുമായി അടുക്കളയിലേക്ക് പോയി.
(ഇത്രയൊക്കെ ഫ്രീയായി സംസാരിക്കാനുള്ള റിലേഷനിലേക്ക് ഞങ്ങൾ മാറീരുന്നു. )
മാഡം അടുക്കളയിൽ നിന്നും കഴിക്കാനുള്ള സാധനങ്ങൾ മേശപ്പുറത്ത് നിരത്തി. ഞാൻ കൈകഴുകി കഴിക്കാൻ റെഡിയായി ഇരുന്നു. രണ്ടുപേർക്കും വിളമ്പിയശേഷം മാഡം എതിർ വശത്തായി ഇരുന്നു.
ഞങ്ങൾ ലാംമ്പിന്റെ പ്രകാശത്തിൽ കഴിക്കാൻ തുടങ്ങി.
മാഡം എന്റെ മുഖത്ത് തന്നെ നോക്കിയിരുന്ന് കഴിക്കുന്നു.
മുഖത്തൊരു കള്ളച്ചിരിയും ....
ഞാൻ എന്തെന്ന് ചോദിച്ചെങ്കിലും ഒന്നും ഇല്ല എന്നായിരുന്നു ആംഗ്യഭാവം..ഞാനൊന്ന് നെറ്റി ചുളിച്ച ശേഷം....
ഞാൻ : എന്തോ ഉണ്ട്.... കാര്യം പറ.
മാഡം : എന്ത് കാര്യം.
അപ്പോഴും ആ മുഖത്ത് എന്തോ ദുരൂഹത എനിക്ക് അനുഭവപെട്ടു.
എന്നെ ഒളികണ്ണിലൂടെ ശ്രദ്ധിച്ച് മാഡം കഴിക്കുന്നുണ്ട്.
രണ്ടു ദിവസം കൊണ്ട് തന്നെ മാഡം ഒരുപാട് മാറീരിക്കുന്നത് എനിക്ക് മനസ്സിലായി
കഴിച്ചെണീറ്റ് കൈ കഴുകാൻ നേരം ....
മാഡം : ഡാ... ഞാനൊരു കാര്യം ചോദിച്ചാൽ പറയോ....?
ഞാൻ : എന്താ.....?
മാഡം : മം... ഒന്നും ഇല്ല..... പിന്നെ പറയാം...
ഞാൻ : ഒന്നും ഇല്ല പിന്നെ പറയാന്നോ അപ്പോ എന്തോ ഉണ്ടല്ലോ...?
ഞാൻ നല്ല പോലെ നിർബന്ധിച്ചെങ്കിലും കള്ളച്ചിരിയും പിന്നെ പറയാമെന്നുള്ള മറുപടിയും മാത്രമാണ് കിട്ടിയത്....
മാഡം പാത്രം കഴുകുന്നതിനിടയിലും എന്തൊക്കെയോ ആലോചിക്കുന്നതായി എനിക്ക് തോന്നി.
മാഡം : നിന്റെ കൈയ്യിൽ പുതിയ സിനിമ വല്ലതും ഉണ്ടോ....?
ഞാൻ : ഡൗൺലോഡ് ചെയ്യണോ...?
മാഡം : മം...... ഉറക്കം വരുന്നില്ല. T V കാണാൻ കറണ്ടും ഇല്ലല്ലോ.?
ആ വാക്കുകൾക്കും പ്രവർത്തികൾക്കും എന്തൊക്കെയോ ദുരൂഹതകൾ തോന്നിയെങ്കിലും അതിനെക്കുറിച്ച് ചോദിക്കാൻ നിൽക്കാതെ ഞാൻ ഫോണുമെടുത്ത് ദിവാനിൽ കിടന്നു. ലോക്ക് മാറ്റി ടെലഗ്രാമിൽ കയറി കെട്ട്യോളാണെന്റെ മാലാഖ
💬 Comments
View all comments