0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

പുറം ലോകം അറിയാതെ ഇരിക്കാൻ അവള് ഇനി നിന്നെയും നിൻ്റെ അച്ഛനെയും കൊല്ലും…… നീ അവളുടെ ബുക് കിട്ടിയെന്ന് പറഞ്ഞില്ലേ… അതും കൊണ്ട് നമ്മുക് നാളെ തന്നെ പൊലീസ് സ്റ്റേഷനിൽ പോകാം…..”””” അവൻ തന്ന ധൈര്യത്തിൽ ഞാൻ അന്ന് വീട്ടിൽ പോയി….. അച്ഛൻ എന്നെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു….

നീ എന്താ വരാൻ വൈകിയത്…… “”””

എൻ്റെ ഒരു സുഹൃത്തിനെ കണ്ടു അതാ….””””

നീ ഇവിടെ ഇരിക്ക് എനിക് ഒരു കാര്യം പറയാനുണ്ട്….””””

എന്താ അച്ഛാ….”””” ചേട്ടനും ചേച്ചിയും മരിച്ചപ്പോ അച്ഛൻ ആകെ മാറിയെന്ന് ഞാൻ കരുതി,,,, ഞാൻ അച്ഛൻ്റെ അടുത്തു ഇരുന്നു…..

എടാ സ്വാമി വിളിച്ചിരുന്നു….. നീ ദീപികയെ വിവാഹം ചെയ്യണം നാളെ തന്നെ….. പിന്നെ നമ്മുക്ക് നരബലി ചെയ്യാൻ ആ നശിച്ച കുഞ്ഞിനെ കൊടുക്കാം….. ഞാൻ വേണുവിനോട് ചോദിച്ചു അവന് അതിന് സമ്മതമാണ്…..”””””

അച്ഛൻ എന്നോടിപ്പോ എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ…. വെറും മൂന്നു ദിവസം പ്രായമുള്ള ആ പിഞ്ചു കുഞ്ഞിനെ കൊല്ലാനോ…. ഞാൻ ജീവനോടെ ഇരികുമ്പോ അതിനു സമ്മദിക്കില്ല…… പിന്നെ അവളെ കെട്ടുന്ന കാര്യം അത് നാളത്തോടെ തീരും….””””

നിൻ്റെ സമ്മതം ഇവിടെ ആരും ചോദിച്ചില്ല….. നാളെ നീ അവളുടെ കഴുത്തിൽ താലി കെട്ടും…. അതു കഴിഞ്ഞ് ആ നശിച്ച വിത്തിനെ ഞാൻ അറക്കും””””

നടന്നത് തന്നെ….”””” ഞാൻ വാതിൽ ശക്തിയിൽ തുറന്നടിച്ച് അക്കത്ത് കയറി….. തൊട്ടിലിൽ കരയുന്ന മോളെ എടുത്ത് അവൾക്ക് ഞാൻ ഡോക്ടർ പറഞ്ഞ ഫുഡ് ഫീഡിങ് ബോട്ടിലിൽ നൽകി…….

നന്ദു….. നീ അച്ഛൻ പറയുന്നത് അനുസരിക്കണം…..

💬 Comments

View all comments