Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 1 [Smitha]
കഷണ്ടിയാകാണോ നരയ്ക്കാണോ ഒന്നും തുടയിട്ടില്ല.
ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മറ്റുള്ളവരുടെ പ്രശംസയും നോട്ടവുമൊക്കെ കിട്ടാറുണ്ട്. അതുകൊണ്ട് തന്നെ തീര്‍ച്ചയാണ്, ശാരീരികമായി പരസ്പ്പരം ഇഷ്ട്ടപ്പെടാത്തത് കൊണ്ടല്ല ഞങ്ങളുടെ സെക്സ് ലൈഫ് വിരസമായത്. പുതുമ നഷ്ട്ടപ്പെട്ടത്കൊണ്ടാണ്. ഫ്രഷ് ആയി എന്തെങ്കിലുമൊക്കെ ചെയ്താല്‍ വീണ്ടും ഞങ്ങള്‍ക്ക് സെക്സ് ആവേശത്തോടെ ആസ്വദിക്കാം.
ആദ്യം ഞാന്‍ ആശയം അവതരിപ്പിച്ചപ്പോള്‍, എന്നുവെച്ചാല്‍ ഓപ്പണ്‍ മാര്യേജ് എന്ന ആശയം അവളുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അവളെന്നെ കൊന്നില്ല എന്നേയുള്ളൂ. ഓപ്പണ്‍ മാര്യേജ് എന്നുവെച്ചാല്‍ എല്ലാവര്‍ക്കും അറിയാമല്ലോ അല്ലെ? ഇനി ആരെങ്കിലും അറിയാത്തവര്‍ ആയിട്ടുണ്ടെങ്കില്‍ പറയാം. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി ബന്ധങ്ങള്‍ അനുവദിക്കുന്ന ഭര്‍ത്താവ്, അല്ലെങ്കില്‍ മറ്റു സ്ത്രീകളുമായി ഭര്‍ത്താവിന് ലൈംഗിക ബന്ധങ്ങളാവാം എന്ന് കരുതുന്ന ഭാര്യ, ഇത്തരം കാര്യങ്ങളില്‍ കുഴപ്പമില്ലാത്ത ഭാര്യവും ഭര്‍ത്താവും. ഇതിനെയാണ് ഓപ്പണ്‍ മാര്യേജ് എന്ന് പറയുന്നത്.
അക്കാര്യം ദീപികയുടെ മുമ്പില്‍ ആദ്യം അവതരിപ്പിച്ച ദിവസം എനിക്ക് നല്ല ഓര്‍മ്മയുണ്ട്.
“എവിടെയോ ഒരു കൊച്ച് പെണ്ണിനെ നോട്ടമിട്ടു വെച്ചിട്ടുണ്ട് നീ!”
അവളന്ന് പറഞ്ഞു.
“കണ്ണെ പൊന്നേ ചക്കരെ എന്നൊക്കെ വിളിച്ച് എന്നെ ഈയിടെയായി കൂടുതല്‍ പുന്നാരിച്ചത് ഇതിന് വേണ്ടിയായിരുന്നല്ലേ!”
“ദീപു...”
ഞാന്‍ അന്ന് അവളോട് പറഞ്ഞു.
“നിന്നെ വഞ്ചിക്കാനുള്ള ഒരു ലൈസന്‍സ് ആയിട്ടല്ല ഞാനിതിനെ കാണുന്നത്. എനിക്ക് നീ പറയുന്നത് പോലെ കൊച്ചു പെമ്പിള്ളേരുടെ പിന്നാലെ പോകാനാണേല്‍ എപ്പഴേ ആകാരുന്നു. സൈറ്റില്‍ തന്നെ ഉണ്ട്. ഒന്ന് കണ്ണു കാണിച്ചാല്‍ എവിടെ വേണേലും വരാന്‍ റെഡിയായിട്ട്...എനിക്ക് അതിനല്ല പെണ്ണെ താല്‍പ്പര്യം...”
ഞാന്‍ ഒന്ന് നിര്‍ത്തി അവളെ നോക്കി. അവളുടെ ദേഷ്യത്തിന് അല്‍പ്പം കുറവ് വന്നത് പോലെ തോന്നി.
“നമുക്ക്
💬 Comments
View all comments