0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 7 [Smitha]

Author : സ്മിത Read All Parts 6K

ഞാനവളെ അമര്‍ത്തി പുണര്‍ന്നു.

അവളുടെ തലമുടിയിലും നെറ്റിയിലും നിര്‍ത്താതെ ഉമ്മ വെച്ചു.

“കാര്‍ത്തി...”

എന്നെയും മുറുകെ പിടിച്ച് അവള്‍ വിളിച്ചു.

“എന്താ? എന്താ പറ്റീത്?’

എന്തോ അരുതായ്മ തോന്നിയതിനാലാവാം അവളെന്‍റെ പിടി വിടുവിച്ചു. എന്‍റെ മുഖത്തേക്ക് നോക്കി. അവളൊന്നു ഞെട്ടി.

“ശ്യെ! എന്താത്, കാര്‍ത്തി?”

എന്‍റെ കണ്ണിണകളില്‍ നിന്നുമൊഴുകിയിറങ്ങിയ നീര്‍ക്കണങ്ങള്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“എടീ, നിന്നെ ഞാന്‍...ഞാന്‍ നിന്നെ...ഞാനാണോ നിന്നെ ചീത്തയാക്കിയെ?”

ഞാന്‍ ചോദിച്ചു.

“ഒരെണ്ണം തരും ഞാന്‍...”

അവള്‍ കൈ ഉയര്‍ത്തി.

“സോറി...”

കൈകള്‍ താഴ്ത്തി അവള്‍ പറഞ്ഞു.

പിന്നെ മുഖമുയര്‍ത്തി എന്‍റെ അധരം കടിച്ചു ചുംബിച്ചു.

“അറിയാതെ തമാശയ്ക്ക് കൈ പോക്കിയതാ..ശരിക്കും എനിക്ക് നിന്നെ ഇങ്ങനെ അടിക്കാന്‍ ആണ് ഇഷ്ടം...”

ചുണ്ടുകള്‍ വേര്‍പെടുത്തി അവള്‍ പറഞ്ഞു.

“എനിക്കൊന്നു മാത്രം മതി എന്‍റെ കാര്‍ത്തി....”

ഞാന്‍ അവളെ നോക്കി.

“ഞാന്‍ ഈ ചെയ്യുന്നതിന്‍റെ പേരില്‍ നീയെന്നെ വെറുക്കരുത്, പിന്നീട്..എന്നെ ഉപേക്ഷിക്കരുത്...”

“എന്താ പെണ്ണെ, ഇത്...?”

ഞാന്‍ അവളെ വീണ്ടും പുണര്‍ന്നു.

“നിന്നെ ഉപേക്ഷിച്ചാല്‍ പിന്നെ ഞാനുണ്ടോ?”

“നിനക്കും എനിക്കും ഇഷ്ടമാണ് നമ്മള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്; അല്ലെ?”

അവള്‍ ചോദിച്ചു.

“പിന്നല്ലേ, ഇഷ്ടമാണ് ഒത്തിരി...”

“എങ്കില്‍ ആര്‍ക്ക് എന്താ കുഴപ്പം? ഉണ്ണിക്കുട്ടന്‍ ഒരുനാളും ഇതൊന്നും അറിയാതിരുന്നാല്‍ പോരെ?”

അവള്‍ക്ക് ഉത്തരമായി ഞാനൊന്നു മൂളി.

“അയാളെന്നാ പറഞ്ഞെ? എന്നാ ഇതുവരെ വരാത്തെ?”

ആലിംഗനത്തില്‍ നിന്നും അനങ്ങാതെ അവള്‍ ചോദിച്ചു.

“ഇന്നയാള് വരികേലെടീ?”

“അയ്യോ അതെന്നാ?”

ദീപികയുടെ മുഖം മാറി.

“അയാള് അയാടെ ഫസ്റ്റ് വൈഫിന്‍റെ കൂടെയാ ഇന്ന്...”

“ശ്യെ!”

അവള്‍ നിരാശയോടെ എന്നെ നോക്കി.

“എന്നാടീ ഇത്രേം

💬 Comments

View all comments