0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]

Author : സ്മിത Read All Parts 14.1K

“എന്നാ ചേട്ടാ?”

അയാളുടെ സ്വരത്തില്‍ ആകാംക്ഷയോ, ടെന്‍ഷനോ ഒക്കെ നിറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. ഇനി അയാള്‍ക്ക് എന്തെങ്കിലും അസുഖമാണോ?

ഞാന്‍ സംശയിച്ചു.

“ചേട്ടാ എന്നാന്ന് വെച്ചാ തുറന്ന് പറ,”

ഞാന്‍ അയാളെ പ്രോത്സാഹിപ്പിച്ചു.

“അതേ, കാര്‍ത്തി, നാളെ എനിക്ക് കൊറച്ച് വിരുന്നുകാരുണ്ട്...”

അയാള്‍ പറഞ്ഞു.

“എന്തേലും സ്പെഷ്യല്‍ ആയിട്ടുണ്ടാക്കണ്ടേ എന്നോര്‍ത്ത് ഞാന്‍ കൊറച്ച് കുക്കിംഗ് പരീക്ഷണങ്ങള്‍ ഒക്കെ നടത്തുവാരുന്നു...”

ഞാന്‍ ശ്രദ്ധിച്ചു.

“ഏകദേശം കഴിയാറായി...”

അയാള്‍ തുടര്‍ന്നു.

“ചിക്കന്‍ കൊണ്ടുള്ള ഒരു ഐറ്റം ഉണ്ടാക്കീട്ട് അതങ്ങ് ഉദ്ദേശിച്ച പോലെ നേരെ ആകുന്നില്ല...”

അയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല.

“അതേ, കാര്‍ത്തി...”

അയാളുടെ സ്വരത്തില്‍ അല്‍പ്പം ജാള്യത നിറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു.

“ദീപിക ഫ്രീയാണോ ഇപ്പോള്‍?”

“ആ, അതെ...”

“ബുദ്ധിമ്മുട്ട് ആകുവേലേല്‍ ഒന്ന് വരാന്‍ പറയാവോ? നിര്‍ബന്ധിക്കണ്ട..ജസ്റ്റ് ഒന്ന് പറയാവോ?”

എനിക്ക് കാര്യം മനസ്സിലായി.

“എന്നാ?”

ദീപിക തിരക്കി.

ഞാന്‍ കാര്യം പറഞ്ഞു.

“ചിക്കനൊക്കെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒണ്ടാക്കുമ്പോള്‍ അല്ലെ ശരിയാവുകയുള്ളൂ, കാര്‍ത്തി?”

അവള്‍ ചോദിച്ചു.

“നീ ചുമ്മാ ജോക്കടിക്കാതെ,”

ഞാന്‍ ചിരിച്ചു.

“ഫുഡ്ഢിനങ്ങനെ മതോം ജാതീം ഒന്നുമില്ല...നീ ഉണ്ടാക്കുന്നതല്ലേ? മേത്തമ്മാര് ഉണ്ടാക്കുന്നതിനേക്കാള്‍ ടേസ്റ്റ് ആണല്ലോ അതിന്!”

“ആണോ? നേര്?”

അവളുടെ കണ്ണുകള്‍ തിളങ്ങി. പുഞ്ചിരിയും അഭിമാനവും അവളുടെ മുഖത്ത് ഓളം വെട്ടി.

“പിന്നല്ലേ?”

ഞാനവളുടെ കവിളില്‍ തൊട്ടു.

“ഞാനത് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്!”

“എന്നിട്ട് അയാളോട് എന്നാ പറഞ്ഞെ? എന്നെ വിടാന്ന് പറഞ്ഞോ?”

“നിന്നോട് ചോദിച്ചിട്ട്‌ പറയാന്ന് വെച്ചു,”

അവളെന്തോ ആലോചിച്ചു.

“വരാന്ന് പറ,”

അവള്‍ പറഞ്ഞു.

എന്നിട്ട് എഴുന്നേറ്റു.

“ഇപ്പം തന്നെ പോണന്നാണോ?”

വാഷ്

💬 Comments

View all comments