Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]
അങ്ങനെ പറയാത്തത് കൊണ്ട് ആണ്...
അയാൾ ദീപ്തിയെ ആണ് ഉദ്ദേശിച്ചത് എന്ന് കിരണിനു മനസ്സിൽ ആയി.
കിരൺ :എടോ തന്റെ ഗുണ്ടായിസം അതൊക്കെ തന്റെ കൈയിൽ വച്ചേക്കു. കോളേജ് രാഷ്ട്രീയം കളിച്ചു നടന്നപ്പോൾ അടി കൊടുത്തും കൊണ്ടും ശീലം ഉണ്ട്.
ഐസക് :അല്ല നിനക്ക് ഇപ്പൊ എന്താ വേണ്ടത്..... !
കിരൺ :താൻ ഇനി ഇവിടെ വരരുത്......
ഐസക് :ദേ കിടക്കുന്നു വീണ്ടും... അല്ല നിനക്ക് എന്തിന്റെ ഏനക്കേട് ആണെടാ. ഞാൻ ഇനിയും വരും നിനക്ക് എന്നേ ഒരു ചുക്കും ചെയ്യാൻ പറ്റില്ല.
കിരൺ :താൻ ഇവിടെ വരണ്ട എന്ന് പറഞ്ഞാൽ വരണ്ട.
ഐസക് :അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ അവളും വിജരിക്കണ്ടേ...
കിരൺ :അവള് വിചാരിക്കും താൻ ആ കാര്യം ആലോചിച്ചു തല പുകയ്ക്കണ്ട.
ഐസക് :ഉവ് ഉവ്വേ രണ്ട് മൂന്നു ദിവസം കഴിയുമ്പോ കൈയിൽ ഒരു പേപ്പർ കിട്ടും അതങ്ങ് സൈൻ ചെയ്തു കൊടുത്താൽ തീർന്നു നീയും അവളും തമ്മിൽ ഉള്ള ബന്ധം.
കിരൺ :എന്ത്..... !
ഐസക് :മനസ്സിൽ ആയില്ല എങ്കിൽ മനസ്സിൽ ആകുന്ന ഭാഷയിൽ പറയാം ഡിവോഴ്സ്...
കിരൺ അയാളുടെ വര്ത്തമാനം കേട്ട് ആകെ തകർന്നു പോയി.
ഐസക് :അവൾക്ക് ഇനി നിന്നെ വേണ്ട...
കിരൺ :ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു ഉണ്ടാക്കരുത്.
ഐസക് :അത് നാളെ അവൾ വരുമ്പോൾ അവളോട് തന്നെ ചോദിക്ക്. അവൾക്ക് ഇനി നിന്നെ വേണ്ട അവൾ ഇപ്പോൾ ഒരു ഹീറോയിന് ആണ് അവൾക്ക് ഒരു വിലയുണ്ട് സമൂഹത്തിൽ നീയോ അവൾക്ക് പറ്റിയ അന്തസ്സിനു പറ്റിയ
💬 Comments
View all comments