Chapter Title : ദീപുവിന്റെ വല്യേച്ചി 2 [Sagar Kottappuram]
നല്ല ചേലായി . വല്യേച്ചിക്ക് ആകെക്കൂടി ഇവിടെ ഒരാശ്വാസം എന്റെ ദീപുട്ടൻ ആണ് .ആ നിന്നോട് ചേച്ചി പിണങ്ങോ ഡാ പൊട്ടാ ?"
വല്യേച്ചി പെട്ടെന്ന് എന്റെ കൈപിടിച്ച് തഴുകി സ്നേഹപൂർവ്വം പറഞ്ഞു .
"എന്നാലും വല്യേച്ചി ഞാൻ ..എന്നോട് പൊറുക്കണം ..ഞാനന്നത്തെ കാര്യം ഓർത്തു പേടിച്ചിട്ടാ വല്യേച്ചീടെ മുൻപിൽ വരാത്തത് "
ഞാൻ ശബ്ദം ഇടറിക്കൊണ്ട് ഒന്നുടെ പറഞ്ഞു. അതോടൊപ്പം എന്റെ കണ്ണിൽ നിന്ന് കണ്ണീർതുള്ളികളും ഉരുണ്ടു വീണു .
ആ കാഴ്ച കണ്ടതും വല്യേച്ചിയുടെ കണ്ണും ഒന്ന് കലങ്ങി .
"അയ്യേ ഡാ ..വല്യ ചെക്കനായിട്ട് നിന്ന് കരയുവാണോ ? "
എന്റെ അവസ്ഥ കണ്ടു രാജി പയ്യെ ചിരിച്ചു. പിന്നെ എന്റെ വല്യേച്ചിയുടെ അവകാശം ഉപയോഗിച്ചുകൊണ്ട് എന്റെ കണ്ണുകൾ തുടച്ചു .പക്ഷെ ഞാൻ പെട്ടെന്ന് ആളുടെ കൈക്കു കയറിപ്പിടിച്ചു .
"എന്താടാ ?"
രാജി അപ്പോഴും ചുണ്ടിലൊരു ചിരിയോടെ തന്നെ ചോദിച്ചു .
"എന്നോട് ദേഷ്യമുണ്ടോ ? ഉണ്ടെന്കി ഞാനിനി വല്യേച്ചിയുടെ മുൻപിൽ വരികപോലുമില്ല "
ഞാൻ സങ്കടത്തോടെ പറഞ്ഞു അവളെ നോക്കി .
" ഇല്ലെടാ ചെക്കാ ..വല്യേച്ചിക്ക് ഒരു പിണക്കവും ഇല്ല. നീയിങ്ങനെ എന്നോട് മിണ്ടാതെ നടന്നാലാ എനിക്ക് ദേഷ്യം വരാ "
രാജി ചിരിയോടെ പറഞ്ഞു എന്റെ തോളിലേക്ക് അവളുടെ രണ്ടു കൈത്തലവും ഉയർത്തിവെച്ചു .
"എന്നാലും ഞാൻ കാണിച്ചത് തെണ്ടിത്തരം അല്ലെ ?"
എന്റെ തോളിൽ പിടിച്ച അവളുടെ മുഖത്തേക്ക് നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .
" പോട്ടെ ദീപു , അത് കഴിഞ്ഞില്ലേ. നീ
💬 Comments
View all comments