Chapter Title : ദീപുവിന്റെ വല്യേച്ചി 2 [Sagar Kottappuram]
തന്നെയാണ് വിളിവന്നത് എന്നതുകൊണ്ട് ഞാൻ സ്വല്പം ഡീസന്റ് ആയി പഴയ സ്റ്റൈലിൽ തന്നെയാണ് സംസാരിച്ചത് .
"ആ..എന്താ ചേച്ചി ..."
ഞാൻ കാൾ അറ്റൻഡ് ചെയ്തുകൊണ്ട് തിരക്കി .
"ഒന്നും ഇല്ലെടാ ..നീ വരുമ്പോഴേ പുതിയ തൊഴിൽവീഥി ഒരെണ്ണം വാങ്ങുമോ ?"
രാജി ചേച്ചി ഒരു അഭ്യർത്ഥന പോലെ എന്നോട് പറഞ്ഞു .
"ഓ..പിന്നെന്താ ...ഒരെണ്ണം മതിയോ അതോ കൂടുതൽ വേണോ ?"
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ തിരക്കി .
"കൂടുതൽ വാങ്ങിയിട്ട് എന്തിനാ കച്ചോടം ചെയ്യാനോ ? നീ തമാശിക്കാതെ പറഞ്ഞത് ചെയ്യടാ "
എന്റെ കിന്നാരം ഇഷ്ടമാകാത്ത അവൾ ദേഷ്യപ്പെട്ടു .
"ഹി ഹി ..നിന്റെ ഈ ജോലി തെണ്ടല് എന്ന് നിൽക്കുമോ എന്തോ "
വല്യച്ഛൻ അടുത്തുണ്ടായിട്ടും ഞാൻ ചിരിയോടെ പറഞ്ഞു .
"കളിയാക്കണ്ടടാ ചെക്കാ ..കഴിഞ്ഞ എൽ .ഡി.സി റിസൾട്ട് വന്നോട്ടെ ..നിന്നെയൊക്കെ ഞാൻ ശരിക്കു കാണുന്നുണ്ട് "
രാജിച്ചേച്ചി ആത്മവിശ്വാസത്തോടെ പറഞ്ഞു .
"മ്മ്...കണ്ടാൽ മതി .."
ഞാൻ ചിരിയോടെ പറഞ്ഞു .
"ആഹ്...കാണാം ..പിന്നെ നീ ഇത് മറക്കല്ലേ ട്ടോ "
വീണ്ടുമൊരു ഓർമപ്പെടുത്തൽ പോലെ അവൾ പറഞ്ഞു . അതിനു ഒന്നമർത്തി മൂളി ഞാൻ ഫോൺ കട്ടാക്കി . പിന്നെ കവലയിൽ തന്നെയുള്ള ബുക്ക് സ്റ്റാളിൽ നിന്ന് ഒരു തൊഴിൽവീഥി വാങ്ങി ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ തിരുകിവെച്ചു .
പിന്നെ നേരെ വീട് ലക്ഷ്യമാക്കി വണ്ടി പറത്തി . കഷ്ടിച്ച് പത്തുമിനിറ്റ് മാത്രമേ കവലയിൽ നിന്നും വീട്ടിലേക്കുള്ളു . ബൈക്കുമായി ഞാനാദ്യം ചെന്നത് ചേച്ചിയുടെ
💬 Comments
View all comments