Chapter Title : ദീപുവിന്റെ വല്യേച്ചി 4 [Sagar Kottappuram]
കാര്യം പറ ദീപു ..അങ്ങനെ ആയാൽ പറ്റില്ലല്ലോ "
ഇത്തവണ എന്റെ നെഞ്ചിൽ നുള്ളികൊണ്ട് വല്യേച്ചി ശരിക്കും എന്റെ ചേച്ചി ആയി .
"സ്സ്...എടി പൊട്ടിക്കാളി ..എനിക്ക് ഇന്ന് ലോട്ടറി അടിച്ചു . സെക്കൻഡ് പ്രൈസ് ആണ്."
ഞാൻ അതുവരെയും മനസിൽ ഒളിപ്പിച്ച രഹസ്യം അങ്ങനെ ചേച്ചിക്ക് മുൻപിൽ കുമ്പസാരിച്ചു . ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവളുടെ മുഖം അമ്പരപ്പ് കൊണ്ട് ഒന്ന് വിടർന്നെങ്കിലും അവളെന്നെ സംശയത്തോടെ തന്നെ നോക്കി ."പോടാ അവിടന്ന് ..ചുമ്മാ തള്ളല്ലേ ..എന്നിട്ട് ഇവിടെ ആരും പറയുന്നത് കേട്ടില്ലല്ലോ ?"
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"അതിനു ഞാൻ വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല മോളെ. ഇപ്പൊ ആദ്യായിട്ട് പറയുന്നത് നിന്നോടാ "
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു ചിരിച്ചു .
"ഏഹ്..അപ്പൊ ശരിക്കും അടിച്ചോ ?"
അവൾ എന്നിട്ടും വിശ്വാസം വരാതെ എന്നെ നോക്കി .
"അതേടീ ..ഞാൻ മിനിഞ്ഞാന്ന് ടൗണിൽ പോയപ്പോ എടുത്ത ടിക്കെറ്റ് ആണ് . ഇന്ന് പേപ്പറിൽ റിസൾട്ട് നോക്കിയപ്പോ ശരിക്കും കിളിപോയി..."
ഞാൻ സ്വല്പം ആവേശത്തോടെ തന്നെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .
"എടാ ഭയങ്കര ..എന്നിട്ടെന്താ നീ വീട്ടിൽ പറയാത്തത് ?"
വല്യേച്ചി വീണ്ടും സംശയം പ്രകടിപ്പിച്ചു .
"വീട്ടിൽ പറഞ്ഞിട്ട് എന്തിനാ ? ഇത് രഹസ്യം ആയിട്ടു ഇരുന്നോട്ടെ മോളെ . കൊറച്ചു കാശ് എന്റെ കയ്യിലും കിടക്കട്ടെ . ആരും അറിയാതെ ഏതേലും ബാങ്കില് അക്കൗണ്ട് തുടങ്ങി ടിക്കറ്റ് കൊണ്ട് കൊടുക്കണം "
ഞാൻ എന്റെ ഉള്ളിലിരിപ്പ് അതുപോലെ തുറന്നു പറഞ്ഞു
💬 Comments
View all comments