Chapter Title : ഡെലിവറി ബോയ് ഡയറി 3 [സാഹിൽ]
fresh ആയി വന്ന് കിടന്നു.
അപ്പോഴാണ് വീണ്ടും സാഹിലിനെ കുറിച്ച് അവൾക്ക് ഓർമ്മ വന്നത്.
സത്യത്തിൽ അവനോട് സംസാരിച്ചത് ഒരു പ്രത്യേക രസമുണ്ടായിരുന്നു. വെറുതെ സംസാരിചിട്ട് മനസ്സിൽ സമാധാനം പോലെ.
അവൾക്ക് അങ്ങനെ അധികം ബോയ്സ് ഫ്രണ്ട് ആയിട്ട് ഒന്നും ഉണ്ടായിരുന്നില്ല. കോളേജിൽ ഒരുമിച്ച് ഉണ്ടായിരുന്ന സുഹൃത്തുക്കൾ എല്ലാം ഇപ്പോൾ യു.കെയിലോ ദുബായിലോ ഒക്കെ ജീവിതം ആഘോഷിച്ച് നടക്കുകയാണ്.
ഇവൾ മാത്രം വീട്ടിലും കുടുംബത്തിലും ഒതുങ്ങിപ്പോയ പോലെ.
കല്യാണം കഴിഞ്ഞ ശേഷം ജീവിതം മുഴുവൻ ഭർത്താവും വീടും കുഞ്ഞും എന്ന രീതിയിലായി മാറി.
അവളുടെ ഭർത്താവിന്റെ അമ്മയും അവരോടൊപ്പമാണ് താമസം. പക്ഷേ ഇപ്പോൾ കുറച്ച് ദിവസത്തേക്ക് ഭർത്താവിന്റെ സഹോദരന്റെ വീട്ടിലേക്ക് പോയിരിക്കുകയാണ്. അതുകൊണ്ട് വീട്ടിൽ കുറച്ച് സമാധാനമുണ്ടായിരുന്നു.
അവളുടെ ഭർത്താവ് അന്ന് രാവിലെ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയതാണ് . രാത്രി വൈകിയാണ് തിരികെ വന്നത്.
അവൻ വർഷങ്ങളോളം ദുബായിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു. പക്ഷേ കൊറോണ വരുന്നതിന് കുറച്ച് മുമ്പ് നാട്ടിൽ വന്നതാണ്. നാട്ടിലേക്ക് വന്നപ്പോൾ വിമാനങ്ങൾ നിർത്തിയതുകൊണ്ട് തിരികെ പോകാൻ പറ്റാതെ ഇവിടെ തന്നെ കുടുങ്ങിപ്പോയി. ഇപ്പൊ ഉള്ള പണിയും പോയ പോലെയാണ്.
അതുകൊണ്ട് തന്നെ വീട്ടിൽ എല്ലായ്പ്പോഴും ഒരു മടുപ്പും ചൊടിയും നിറഞ്ഞ അന്തരീക്ഷമായിരുന്നു. പണ്ടത്തെ സ്നേഹം ഒന്നും ഭർത്താവിന്നില്ല. അവനെ പറഞ്ഞിട്ടു കാര്യമില്ല. പണി പോയതിന്റെ tension ആണ് അവന്റെ മൈൻഡ് മുഴുവൻ.
സാഹിലിനോട് സംസാരിച്ചപ്പോൾ അനുവിന് വീണ്ടും പഴയ കോളേജ് കാലത്തെ feel വരും. ആരോ തന്നെ ശ്രദ്ധിക്കുന്നത് പോലെ… സുന്ദരിയാണെന്ന് പറഞ്ഞ് പൊക്കിപ്പറയുന്ന പോലെ…
കിടന്നതിന് ശേഷം കുറച്ച് നേരം അവൾ ഫോൺ എടുത്ത് സാഹിലിന് സന്ദേശം അയക്കണോ എന്ന് ആലോചിച്ചു.
“ഉറങ്ങിയോ?” എന്ന് മാത്രം അയച്ചാലോ എന്ന് പോലും ആലോചിച്ചു.
പിന്നെ അവൻ എന്ത് കരുതും എന്ന ചിന്ത വന്നപ്പോൾ അവൾ അത് ഒഴിവാക്കി.
അവസാനം ഒരു ചെറിയ ചിരിയോടെ ഫോൺ സൈഡിലേക്ക് വെച്ച് അവൾ കണ്ണടച്ചു.
എനിക്ക് ആ ചാറ്റ് കഴിഞ്ഞതിനു ശേഷം ഭയങ്കര സന്തോഷമായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പെൺകുട്ടിയുമായി ഇത്ര ഫ്രീ ആയി
💬 Comments
View all comments