Chapter Title : ഡെലിവറി ബോയ് ഡയറി 6 [സാഹിൽ]
“Don’t worry… മരിയ നിങ്ങളെ കണ്ടിട്ടില്ല.”
ആ വാക്കുകൾ കേട്ട നിമിഷം അലീനയുടെ മുഖം മാറി.
അവൾ നേരെ എന്നെ നോക്കി.
ഞാൻ എല്ലാം മനസ്സിലാക്കിയെന്ന കാര്യം അവൾക്ക് വ്യക്തമായിരുന്നു.
പക്ഷേ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞില്ല.
“എന്റെ number എടുത്തോളൂ…”
ഞാൻ number പറഞ്ഞു.
“എപ്പോഴെങ്കിലും സംസാരിക്കണം എന്ന് തോന്നിയാൽ വിളിക്കാം.”
അത് പറഞ്ഞ ഉടനെ ഞാൻ gear ഇട്ട് bike മുന്നോട്ട് എടുത്തു.
അവളുടെ മറുപടിക്കായി കാത്തുനിന്നില്ല.
കാരണം ധൈര്യമായി അഭിനയിച്ചെങ്കിലും ഉള്ളിൽ എന്റെ നെഞ്ചിടിപ്പും സാധാരണ നിലയിലായിരുന്നില്ല.
മഴ നനഞ്ഞ റോഡിലൂടെ ഞാൻ അകന്നുപോകുമ്പോൾ അലീന അവിടെ തന്നെ ഇരുന്നു.
കാറിൽ ഇരുന്നുകൊണ്ട് അലീന കുറച്ചുനേരം അനങ്ങാതെ നിന്നു.
അവളുടെ മനസ്സിൽ ഒരുപാട് ചിന്തകൾ ഓടിക്കൊണ്ടിരുന്നു.
“എന്താണ് അവൻ കരുതിയത്?”
“ഞാൻ അവനെ വിളിക്കുമെന്നോ?”
“അതിന് മാത്രം ധൈര്യം എവിടെ നിന്ന് കിട്ടി?”
സാഹിൽ പോയ വഴിയിലേക്ക് അവൾ ഒരിക്കൽ കൂടി നോക്കി.
സത്യം പറഞ്ഞാൽ അവന്റെ ആത്മവിശ്വാസം അവളെ അമ്പരപ്പിച്ചിരുന്നു.
അതോടൊപ്പം അവൾക്ക് ദേഷ്യവും വന്നു.
അലീന അറിയാതെ പിറുപിറുത്തു.
പക്ഷേ അവൾക്ക് മറ്റൊരു സത്യം നിഷേധിക്കാനും കഴിഞ്ഞില്ല.
സാഹിലിനെ ആദ്യമായി കണ്ട നാളിൽ നിന്ന് ഇന്നുവരെ അവനെ അവൾ ഒരിക്കലും ആ രീതിയിൽ നോക്കിയിട്ടില്ല.
പക്ഷേ ഇന്ന്…
ഇന്ന് അവിടെ കണ്ടത് മാറിയിരുന്നു.
അതവൾക്ക് തന്നെ ഇഷ്ടപ്പെട്ടില്ല.
ഉടനെ അവൾ തല കുലുക്കി.
“ഇല്ല… ഇത് ശരിയല്ല.”
“എനിക്ക് എന്താണ് പറ്റുന്നത്?”
“എന്റെ മകളുടെ കാര്യമാണിത്.”
അവൾ സ്വയം ശാസിച്ചു.
സാഹിലിനെക്കുറിച്ചുള്ള ചിന്തകൾ ബലമായി മനസ്സിൽ നിന്ന് തള്ളിമാറ്റാൻ ശ്രമിച്ചു.
ഇപ്പോൾ അതൊന്നുമല്ല പ്രധാന വിഷയം.
പ്രധാന വിഷയം മരിയയാണ്.
“അവൾ എന്ത് ധൈര്യത്തിൽ ആണ് ഒരു delivery boyne വീട്ടിൽ കെറ്റിയത് ”
“അതും ഒരു muslim ചെറുക്കന്ന് ”
“ആൾകാർ അറിഞ്ഞാൽ എന്താവും ദൈവമേ ”
“ആദ്യം മരിയയോട് സംസാരിക്കണം.”
“എല്ലാം തുറന്ന് ചോദിക്കണം.”
അവൾ മനസ്സിൽ ഉറപ്പിച്ചു.
അതും തീരുമാനിച്ച ശേഷം കാർ start ചെയ്തു.
ദേഷ്യവും ആശങ്കയും നിരാശയും എല്ലാം കൂടിക്കലർന്ന ഒരു മനസ്സോടെയായിരുന്നു അവൾ
💬 Comments
View all comments