Chapter Title : ദേവ കല്യാണി 8 [മന്ദന്‍ രാജ]
പറഞ്ഞതോര്‍ക്കുന്നത് .അവള്‍ പെട്ടന്ന് കല്യാണിയെ ഫോണെടുത്തു വിളിച്ചു
" ആ ....സാര്‍ ........---------------------- ഹോസ്പിറ്റലിലേക്ക് വിട് .. കല്യാണി അവിടുണ്ട് ....അവിടിന്നിറങ്ങാന്‍ തുടങ്ങുവാ ..ഞാനവിടെ നില്ക്കാന്‍ പറഞ്ഞു"
"അതേതായാലും നന്നായി ...അവിടുത്തെ കുറച്ചു ഡോക്ടര്‍മാര്‍ എന്റെ സുഹൃത്തുക്കളാ"
ടെസയും ശേഖരനും കല്യാണിയെ കൂട്ടാന്‍ ഹോസ്പിറ്റലിലേക്ക് ചെന്നു. കല്യാണിയുടെ ട്യൂട്ടറിന്റെ കാബിനിലെക്കാന് അവര്‍ ചെന്നത്
"അറിയുമോ ഡോകടറെ?" ശേഖരന്‍ അവര്‍ക്ക് കൈ കൊടുത്തു കൊണ്ട് ചോദിച്ചു
' ഹ ഹ ...അതെന്തു ചോദ്യമാ ശേഖരന്‍ സാറെ ....'
ശേഖരന്‍ നേരത്തെ ബോര്‍ഡിലുണ്ടായിരുന്ന ഒരു ഹോസ്പിറ്റലിലെ ഡോകടര്‍ ആയിരൂ അവര്‍ . അവര്‍ മാത്രമല്ല ഒട്ടു മിക്ക ഡോക്ടെര്സും അവിടെ നിന്ന് വന്നവരായിരുന്നു
ശേഖരന്‍ പെട്ടന്ന് കാര്യങ്ങളവതരിപ്പിച്ചു.
" അവളെവിടെ? ആ പെണ്ണ് .കല്യാണി .. ദേവന്റെ ജീവിതം നശിപ്പിച്ച അവളെ പിടിച്ചു പൊട്ടീര് കൊടുത്തിട്ട് പോലീസില്‍ പിടിപ്പിക്കുവാ വേണ്ടത് "
' ശേഖരന്‍ സാറേ ...ആ കൊച്ച് പാവമാ ....വിധിയുടെ മുന്നില്‍ പകച്ചു പോയി ജീവിതം ഹോമിച്ച ഒരു പാവം പെണ്ണ് ...അന്ന് നടന്നത് ...."
ഡോകടരുടെ വാക്കുകള്‍ കേട്ട ശേഖരന്റെ മുഖം കടലാസ് പോലെ വിളറി , കേട്ടത് വിശ്വസിക്കണോ എന്ന് സംശയിച്ചു അയാള്‍ തലയില്‍ കൈ വെച്ചു .
ടെസയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ആ സമയത്താണ് ഡോകടര്‍ വിളിച്ചിട്ട് കല്യാണി അകത്തേക്ക് കയറി വന്നത് . കണ്ണുകള്‍ ഒപ്പുന്ന ടെസയെയും മറ്റൊരാളെയും കണ്ടു അവള്‍ അമ്പരന്നു
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കല്യാണി ഇത് വരെ വിളിക്കാഞ്ഞിട്ടു തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ ദേവന്‍ അവളുടെ നമ്പരിലേക്ക് ഡയല്‍ ചെയ്തു . ബെല്ലടിക്കുന്നുന്ദ് ...എടുക്കുന്നില്ല ......ഏതായാലും പോയി നോക്കാം ....ഇത്ര നേരമായില്ലേ
ദേവന്‍ കാറെടുത്തു ഷോപ്പിനു പുറത്തേക്കു കടന്നതും കല്യാണിയുടെ കാള്‍ തിരികെ വന്നു
' മോളെ ...ഇത് വരെ കഴിഞ്ഞില്ലേ ...ഞാനങ്ങോട്ടു വരുവാ"
" ദേവാ...ഇത് സോമശേഖരനാ ......'
" പറഞ്ഞു തീരും മുന്പേ ടയറുകള്‍ ഉരഞ്ഞു കത്തി തീരും പോലെ കാര്‍ റോഡിന്റെ നടുക്ക് നിന്നു . പുറകിലെ ഹോണടി കേട്ടാണ് ദേവന് പരിസര ബോധം വന്നത്
" ഹല്ലോ
💬 Comments
View all comments