Chapter Title : ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]
ഞാന്‍ ഇറങ്ങി പോകുവേ ..... നീ വന്നു പറഞ്ഞത് കൊണ്ടല്ലേ ഞാന്‍ വന്നത് ...ഇനി മേലാല്‍ കരയില്ലന്നു നീ എനിക്ക് വാക്ക് തന്നതാ ഇങ്ങോട്ട് പോരുമ്പോ " ടെസ മഞ്ജുവിനെ അടര്‍ത്തി മാറ്റി ആ കണ്ണുകളില്‍ ചുംബിച്ചു
"ഹേയ് ....ഞാന്‍ കരയാനോ...ഇത് സന്തോഷ കണ്ണീരല്ലേ ...."ദേവേട്ടാ ..വഴക്ക് കൂടാനും മറ്റും എനിക്കൊരു അനിയത്തിയെ കിട്ടി ....ഞാന്‍ തെറ്റ് ചെയ്താല്‍ ശാസിക്കാന്‍ ..നേര്‍ വഴിക്ക് നടത്താന്‍ ...ഇനിയീ ചെചിയുണ്ടാവും ...എന്നും ..എന്റെ കൂടെ ....അത് ദേവെട്ടന്റെ സമ്മതം ഇല്ലെങ്കില്‍ പോലും "'
മഞ്ജു പെട്ടന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റു
"എടി കല്യാണി ...നീയാ കുടുക്ക ഇങ്ങോട്ടെടുക്ക്"
" വേണ്ട " ദേവന്‍ പെട്ടന്ന് ചാടി പറഞ്ഞു. അവന്‍ പറഞ്ഞു തീരും മുന്‍പേ കല്യാണി ആ കുടുക്ക നിലത്തെറിഞ്ഞു പോട്ടിച്ചിരുന്നു
ദേവന്‍ ചാടി ആ പേപ്പര്‍എടുക്കാന്‍ തുടങ്ങിയതും മഞ്ജു അവനെ വട്ടം പിടിച്ചു
" കല്ലൂ ...അത് നോക്കടി....എഴുതിയത് എന്താണെന്നു അറിയാമെങ്കിലും "
കല്യാണി ആ ചുമന്ന നോട്ട് എടുത്തു അവര്‍ക്ക് നേരെ വിടര്‍ത്തി
" ടെസ " ദേവനെഴുതിയത് മഞ്ജു ഉറക്കെ വായിച്ചു
" എടാ കള്ള ദേവാ ..ഞങ്ങള് രണ്ടു പെണ്ണുങ്ങള്‍ ഉണ്ടായിട്ടും നിനക്ക് മൂന്നെണ്ണം വേണമല്ലേഡാ" മഞ്ജു അവന്റെ കവിളില്‍ ചെറുതായി അടിച്ചു . അപ്പോള്‍ ദേവന്‍ അവരെഴുതിയ കടലാസ്സ് വിടര്‍ത്തുകയായിരുന്നു
കല്യാണിയും മഞ്ജുവും എഴുതിയ കടലാസ്സ് നിവര്‍ത്തി ടെസയും ദേവനും വായിച്ചു .. രണ്ടു കടലാസിലും
"ടെസ "
അത് വായിച്ച് ടെസ ദേവന്റെ നെഞ്ചിലേക്ക് വിതുമ്പലോടെ മുഖം പൂഴ്ത്തി .ദേവന്‍ ടെസയുടെ മൂര്‍ദ്ധാവില്‍
💬 Comments
View all comments