0%

Chapter Title : ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.3K

നിന്നും മനസ്മാറ്റി , അവന്‍ കല്യാണിയെ നോക്കി ....ആദി മോന്‍ ഉറങ്ങുവാണ്....പാവം ..തന്റെ രക്തത്തില്‍ പിറന്ന എന്റെ സ്വന്തം കുഞ്ഞ് ....അപ്പോഴത്തെ അവസ്ഥയില്‍ അവനെ ഒന്ന് ലാളിക്കുവാന്‍ , ഒരുമ്മ കൊടുക്കുവാന്‍ പോലും സാധിച്ചില്ല ......കല്യാണി പുറത്തേക്ക് നോക്കി ഇരിക്കുവാണ് ....മുഖം ഇരുണ്ടു മൂടി , വലിഞ്ഞു മുറുകി നില്‍ക്കുന്നു ...ഇനിയുള്ള തന്റെ ഭാവിയെ പറ്റി ആലോചിക്കുകയയിരിക്കും അവള്‍ .......താനും മഞ്ജുവും കൂടി എടുക്കുന്ന തീരുമാനമാണല്ലോ അവളുടെ ഇനിയുള്ള ജീവിതം ....താനും മഞ്ജുവും .....അല്ല ...മഞ്ജുവിന്റെ തീരുമാനം ...അവളല്ലേ തന്റെ ഭാര്യ .......അവളെ ഉപേക്ഷിക്കാന്‍ തീരെ മനസ് വരുന്നില്ല ....പക്ഷെ ...കല്യാണി .....അവള്‍ ...അവളെ ...അവളെ എന്ത് ചെയ്യും ? എന്റെ കുഞ്ഞിനു ജീവന്‍ കൊടുക്കാന്‍ വേണ്ടി വീട്ടുകാരെ ഉപേക്ഷിച്ചു , സ്വന്തം ജീവിതം ഹോമിച്ചു ഇറങ്ങി തിരിച്ചവള്‍ ...അവള്‍ക്കെന്ത് കൊടുത്തലാണ് മതിയാവുക .....തന്റെ കൂടെ താമസിക്കുമ്പോള്‍ അവളെ എന്ത് വികാരത്തിലാവും താന്‍ സമീപിക്കുക .......ഇനിയൊരിക്കലും അവളെ മനസ് കൊണ്ട് പോലും വ്യഭിചരിക്കാതിരിക്കാന്‍ ശക്തി തരണേ ഈശ്വരാ..... തനിക്കൊരു തീരുമാനവും എടുക്കനാവുന്നിലല്ലോ ഈശ്വരാ ...... ടെസ ഉണ്ടായിരുന്നെങ്കില്‍ ...ദൈവമേ ......ടെസ .....അവളെ ഒന്ന് കാണാന്‍ കൂടി കഴിഞ്ഞില്ലല്ലോ ഈശ്വരാ ...ഇറങ്ങാന്‍ നേരം അമ്മാവന്‍ ടെസയെ കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും അവന്റെ മനസ്സില്‍ ഇടിത്തീയായി പതിച്ചു

ദേവന്‍ വീടിന്റെ പോര്‍ച്ചിലേക്കു കാര്‍ കയറ്റി നിര്‍ത്തി . ശാരദേച്ചി വന്നു വാതില്‍ തുറന്നു . കല്യാണിയും ദേവനും ഒന്നും മിണ്ടാതെ അകത്തേക്ക് കയറി . അവരുടെ മുഖത്ത് നിന്നും എന്തോ അരുതായ്ക വായിച്ചത് കൊണ്ട് ശാരദേച്ചി ഒന്നും ചോദിക്കാന്‍

💬 Comments

View all comments