0%

Chapter Title : ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 574

താമസിച്ചിട്ട് ..ഈ മനസു അറിയാമായിട്ടും ഇറങ്ങി പോയപ്പോള്‍ ..ഒരു കുഞ്ഞിനെ പോലെ ചേര്‍ത്ത് പിടിച്ചു ..ആശ്വസിപ്പിച്ചു ..അവസാനം നമ്മളെ ഒത്തു ചേര്‍ത്തവള്‍ ...ഒരിക്കല്‍ ജീവന് തുല്യം സ്നേഹിച്ചിട്ടു , അത് പുറത്തു പറയാതെ മറ്റൊരു മനുഷ്യന്‍റെ ഭാര്യയായി , മനസ്സില്‍ പോലും കളങ്കം ഇല്ലാതെ ജീവിചു ..അവസാനം ദേവേട്ടന് വേണ്ടി സ്വന്തം ......." മഞ്ജു പൊട്ടി കരഞ്ഞു

" ഛെ!! എന്താടി മഞ്ജു ഇത് " ടെസ അവളെ വാരി പുണര്‍ന്നു

" ഒന്ന് .....ഒന്ന് നിന്റെ കാലില്‍ വീഴാന്‍ പോലും യോഗ്യത ഇല്ലല്ലോടി ചേച്ചി എനിക്ക് ...അത്രമേല്‍ പുണ്യമല്ലേ നീ "

കല്യാണി പുറകില്‍ വന്നു നിന്ന് മഞ്ജുവിന്റെ തോളില്‍ പിടിച്ചു

ദേവന്‍റെ കണ്ണുകളും ഈറന്‍ അണിഞ്ഞിരുന്നു

" ഛെ ..ഇങ്ങനാണേല്‍ ഞാന്‍ ഇറങ്ങി പോകുവേ ..... നീ വന്നു പറഞ്ഞത് കൊണ്ടല്ലേ ഞാന്‍ വന്നത് ...ഇനി മേലാല്‍ കരയില്ലന്നു നീ എനിക്ക് വാക്ക് തന്നതാ ഇങ്ങോട്ട് പോരുമ്പോ " ടെസ മഞ്ജുവിനെ അടര്‍ത്തി മാറ്റി ആ കണ്ണുകളില്‍ ചുംബിച്ചു

"ഹേയ് ....ഞാന്‍ കരയാനോ...ഇത് സന്തോഷ കണ്ണീരല്ലേ ...."ദേവേട്ടാ ..വഴക്ക് കൂടാനും മറ്റും എനിക്കൊരു അനിയത്തിയെ കിട്ടി ....ഞാന്‍ തെറ്റ് ചെയ്താല്‍ ശാസിക്കാന്‍ ..നേര്‍ വഴിക്ക് നടത്താന്‍ ...ഇനിയീ ചെചിയുണ്ടാവും ...എന്നും ..എന്റെ കൂടെ ....അത് ദേവെട്ടന്റെ സമ്മതം ഇല്ലെങ്കില്‍ പോലും "'

മഞ്ജു പെട്ടന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റു

"എടി കല്യാണി ...നീയാ കുടുക്ക ഇങ്ങോട്ടെടുക്ക്"

" വേണ്ട " ദേവന്‍ പെട്ടന്ന് ചാടി പറഞ്ഞു. അവന്‍ പറഞ്ഞു തീരും മുന്‍പേ കല്യാണി ആ കുടുക്ക നിലത്തെറിഞ്ഞു പോട്ടിച്ചിരുന്നു

ദേവന്‍ ചാടി ആ പേപ്പര്‍എടുക്കാന്‍ തുടങ്ങിയതും മഞ്ജു അവനെ വട്ടം പിടിച്ചു

" കല്ലൂ ...അത് നോക്കടി....എഴുതിയത് എന്താണെന്നു അറിയാമെങ്കിലും "

കല്യാണി ആ ചുമന്ന നോട്ട് എടുത്തു അവര്‍ക്ക് നേരെ വിടര്‍ത്തി

" ടെസ " ദേവനെഴുതിയത് മഞ്ജു ഉറക്കെ വായിച്ചു

" എടാ കള്ള ദേവാ ..ഞങ്ങള് രണ്ടു പെണ്ണുങ്ങള്‍ ഉണ്ടായിട്ടും നിനക്ക് മൂന്നെണ്ണം വേണമല്ലേഡാ" മഞ്ജു അവന്റെ കവിളില്‍ ചെറുതായി അടിച്ചു

💬 Comments

View all comments