0%

Chapter Title : ദേവ കല്യാണി 3

Author : Mandhan Raja Read All Parts 1.2K

ആ സമയത്താണ് കല്യാണിയേയും കൊണ്ട് ചെക്കപ്പും കഴിഞ്ഞു ദേവൻ വന്നവളുടെ കൈ പിടിച്ചു ഷോപ്പിന്റെ മുൻ വാതിലിൽ കൂടി തന്നെ കയറുന്നത് . നാത്തൂന്റെ വിഷമം കാണാൻ വയ്യാത്ത സ്മിത ,ആ രംഗം മഞ്ജുവിനെ വിളിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു . അതോടെ നെഞ്ചിൽ ആണിയടിച്ചതു പോലെ നിന്ന് പോയി മഞ്ജു . തന്റെ കണ്മുന്നിൽ കൂടി നാണമില്ലാതെ കല്യാണിയുടെ കയ്യും പിടിച്ചു പോകുന്ന ദേവനോടുള്ള അടങ്ങാത്ത പക അവളുടെ ഉള്ളിൽ ആളി കത്തി .

ദേവനും കല്യാണിയും കൂടെ മെയിൻ ഡോറിൽ കോടി കയറി വരുന്നത് കണ്ട ടെസ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പെട്ടന്ന് വന്നു ചിരിച്ചു കൊണ്ട് കല്യാണിയെ കയ്യിൽ പിടിച്ചു കൂട്ടി കൊണ്ട് പോയി

കല്യാണിയെ ടെസ സ്വീകരിച്ചത് കണ്ട മഞ്ജു പല്ലിറുമ്മി

!!അപ്പോൾ ദേവേട്ടന്റെ മനഃസാക്ഷി സൂക്ഷിപ്പ് കാരിയായ ടെസ കൂടി അറിഞ്ഞോണ്ട് ആണിത് ...ദേവേട്ടനെ കാണുമ്പോൾ എന്തൊരു ഒലിപ്പീരു ആയിരുന്നു അവൾക്കു ...കെട്ടിയോൻ ഇല്ലാത്തതല്ലേ ...രണ്ടും കൂടി നേരത്തെ മുതൽ പരിപാടി കാണും ...അതറിഞ്ഞു അറ്റാക്ക് വന്നതാവും പാവത്തിന് .!!!

നാത്തൂന്റെ കൂടെ പർച്ചേസ് ചെയ്യുമ്പോഴും അവളുടെ മനസ്സിൽ ദേവനോട് എങ്ങനെ പകരം വീട്ടാം എന്ന ചിന്തയായിരുന്നു . അപ്പോളാണ് അവർ നിൽക്കുന്നിടത്തേക്കു ഒരു വിവാഹ പാർട്ടിയെയും കൊണ്ട് സജീവ് വന്നത് . സജീവിനെ കണ്ട മാത്രയിൽ അവളുടെ തലയിൽ ഒരു ബൾബ് മിന്നി ...ചുവന്ന നിറമുള്ള ബൾബ്

ദേവനെ തോൽപ്പിക്കുവാൻ ഏറ്റവും നല്ല മാർഗ്ഗം അയാളുടെ അമ്മാവനും വസുന്ധര ടെക്സ്റ്റയിൽ ഉടമയുമായ സോമശേഖരൻ മുതലാളിയും മക്കൾ സജീവും രാജീവുമാണ്

💬 Comments

View all comments