Chapter Title : ദേവ കല്യാണി 7
രണ്ടു ലാർജ് ഒറ്റയടിക്ക് അടിച്ചിട്ടും അതൊന്നും ദേവന്റെ മനസിനെ ശാന്തമാക്കിയില്ല
ദേവൻ ഫോണെടുത്തു ടെസയെ വിളിച്ചു
" ടെസാ ...ഞാൻ ...ഞാൻ ഗസ്റ് ഹൗസിൽ ഉണ്ട് ...എനിക്ക് ...എനിക്ക് .....തന്നെ ...തന്നെ ഒന്ന് ... ഒന്നിവിടം വരെ വരാമോ ......അല്ലെങ്കിൽ വേണ്ട....വേണ്ടാ "
ദേവൻ ഫോൺ സോഫയിലേക്ക് വലിച്ചെറിഞ്ഞു
എന്നിട്ടു ഒരു ലാർജ് കൂടി ഒറ്റവലിക്ക് അകത്താക്കി . വെള്ളമൊഴിക്കാതെയായിരുന്നതിനാൽ തൊണ്ട കത്തി അത് താഴേക്കിറങ്ങി .എന്നിരുന്നാലും കത്തിയെരിയുന്ന മനസിന്റെ വേദന ഒരുപടി മേലെ തന്നെ നിന്നു
ഫോൺ തപ്പിയെടുത്തു ദേവൻ പിന്നെയും ഡയ്ൽ ചെയ്തു
" ഹെലോ ...ഹെലോ ...ഇത് ദേവനാ ....കട്ട് ചെയ്യരുത് ...കട്ട് ചെയ്യരുത് മഞ്ജു .....എനിക്ക് സംസാരിക്കണം "
" എനിക്കൊന്നും സംസാരിക്കാനില്ല "
" പ്ലീസ് ..നീ കട്ട് ചെയ്യരുത് ... എനിക്ക് സംസാരിക്കണം മോളെ "
" എനിക്കൊന്നും സംസാരിക്കേണ്ട .....നിങ്ങൾ ഇപ്പോൾ സ്വാബോധത്തിലല്ല ......സ്വാബോധത്തിൽ ആണെങ്കിൽ എന്നെ വിളിക്കില്ലലോ..ഇത്ര നാളായിട്ടു വിളിച്ചുമില്ലല്ലോ '
" ഇത്ര നാളായിട്ടു നീയെന്നെ വിളിച്ചോ ...എന്നോടൊരു വാക്ക് പറയാതെ ഇറങ്ങി പോയിട്ട് ...മഞ്ജു ...മഞ്ജു ..നീ ..നീയെന്തിനു വസുന്ധര രജീവിന്റെയൊപ്പം ...അവനുമായി ...അവനയുമായി നിനക്കെന്താ ?...മോളെ അത് വേണ്ട "
" നോക്ക് Mr ദേവൻ ...ഇത് പഴയ മഞ്ജുവല്ല ...ഞാൻ ആരുടെ കൂടെ പോകണം എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് നിങ്ങളല്ല "
" മഞ്ജു ..മോളെ ..."
" സോറി Mr ദേവൻ ....കാൾ മി മഞ്ജു ...മഞ്ജു വാസുദേവൻ ...എനിക്ക് താങ്കളോട് ഒന്നും സംസാരിക്കാൻ ഇല്ല "
💬 Comments
View all comments