0%

Chapter Title : ദേവ കല്യാണി 7

Author : Mandhan Raja Read All Parts 1K

.എന്നിട്ടവൾ ചെയറിൽ ഇരുന്നു

" ചായ വേണ്ടായിരുന്നു മോളെ "

" സാരമില്ല ... അൽപം ചായ കുടിച്ചെന്നു കരുതി പിരിഞ്ഞു പോകുവോ ?"

" ഹേയ് ...ഞാൻ അധികം കഴിച്ചില്ല "

" സാരോല്ല ..ഇന്നൽപം കഴിച്ചോ '

' മോള് സാരി മാറാൻ മേലായിരുന്നോ ?"

" വേണ്ട ദേവേട്ടാ ....പിന്നെ മാറിക്കോളാം "

ദേവൻ അൽപ നേരം കൂടി കുഞ്ഞിനെ കളിപ്പിച്ചിപ്പോഴേക്കും ശാരദ ആഹാരം എടുത്തു വെച്ചു .അല്പം കഴിച്ചതിനു ശേഷം ദേവൻ കുറെ നേരം കൂടി കുഞ്ഞിന്റെ അടുത്തിരുന്ന ശേഷമാണു മുറിയിലേക്ക് മടങ്ങിയത്

" ഉറങ്ങിയോ ദേവേട്ടാ ?"

ഓരോന്നാലോചിച്ചു ദേവൻ ബെഡിൽ തലയിണ വെച്ച് ചാരി ഇരിക്കുകയായിരുന്നു

" ഇല്ല മോളെ "

കല്യാണി ഭിത്തിയിലെ ലൈറ്റിട്ടിട്ടു ബെഡിൽ വന്നിരുന്നു

" ഞാനൂടി ഇത്തിരി നേരം ഇവിടെ കിടന്നോട്ടെ ദേവേട്ടാ "

" വാ മോളെ " ദേവൻ കൈ വിരിച്ചു അവളോട് പറഞ്ഞു . കല്യാണി അവന്റെ അടുത്തേക്ക് കയറി ഇരുന്നു നെഞ്ചിലേക്ക് തല വെച്ച് കിടന്നു .ദേവൻ അവളുടെ തലയിൽ തലോടി

എത്ര നാളായി ദേവേട്ടാ ഇങ്ങനെ കിടന്നിട്ടു ...ആദി ഉണ്ടായതിൽ പിന്നെ ഇന്ന് ....അല്ലെ ?

" എന്താ ...ഉദ്ദേശം ? വല്ലോം പറഞ്ഞു കരയാനാ പരിപാടിയെങ്കിൽ ഞാനിറക്കി വിടുവേ "

" ചിലപ്പോ കരയും ..ഇപ്പൊ അല്ല ...ഇത്തിരി നേരം കഴിഞ്ഞു '

അവൾ ദേവന്റെ മുഖത്തേക്ക് നോക്കി കുസൃതിയോടെ ചിരിച്ചു കൊണ്ട് നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചു

ഒത്തിരി നാൾ കൂടി കല്യാണി

💬 Comments

View all comments