Chapter Title : ദേവ കല്യാണി 7
...എനിക്ക് അവിടെ ഒരു കൂട്ടുകാരിയെ കാണാൻ കൂടി ഉണ്ട് " കല്യാണി പെട്ടന്ന് ചാടി പറഞ്ഞു
" എങ്കിൽ മോളൂടി പോരെ ..നമുക്കൊന്നിച്ചു പോകാം "
" വേണ്ട ദേവേട്ടാ ......ഞാനും ടെസെച്ചിയും കൂടി നാളെ പൊക്കോളാം "
" കല്യാണി ....മോളെ എനിക്ക് നാളെ ഒരു സ്ഥലം വരെ പോകാനുണ്ട് ...നമുക്കിന്നു പോയാലോ ?'
" എനിക്ക് നല്ല സുഖം തോന്നുന്നില്ല ടെസെച്ചി ....പിന്നെ പോകാം ....രണ്ടു ദിവസം കൂടി കഴിഞ്ഞു പോയാലും കുഴപ്പമില്ലല്ലോ "
ടെസ അവളെ ഒന്നിരുത്തി നോക്കി .. ദേവൻ എന്തിനോ അകത്തേക്ക് പോയ സമയത്തു കല്യാണി ടെസയുടെ കൈ പിടിച്ചമർത്തി
" പ്ലീസ് ..ടെസെച്ചി ...എനിക്ക് ..എനിക്ക് ഇന്നൊരു ദിവസം കൂടി താ ...എനിക്കിവിടം വിട്ടു പോകാൻ തോന്നണില്ല ...ഇന്നൊരു ദിവസം കൂടി മാത്രം ...എന്റെ ദേവേട്ടനെ സ്നേഹിക്കാൻ ...ഒരു ദിവസം കൂടി മാത്രം " കല്യാണിക്കു കരച്ചിൽ വന്നു
" മോളെ ഇന്നലെ "
ടെസ അവളുടെ മുഖം പിടിച്ചുയർത്തി . കല്യാണി ലജ്ജയോടെ മുഖം കുനിച്ചു
" അമ്പടി ...അതാല്ലേ ...കാര്യം ..ഹ്മ്മ് ...ഹ്മ്മ് "
ടെസ അവളുടെ ഇടുപ്പിൽ നുള്ളി . അപ്പോഴേക്കും ദേവൻ പോകാനായി പുറത്തേക്കു വന്നു . കല്യാണിയുടെ കയ്യിലിരുന്ന ആദിമോനെ ദേവൻ ഉമ്മ വെച്ചപ്പോൾ കല്യാണി ദേവന് നേരെ തല നീട്ടി . ദേവൻ ചമ്മലോടെ ടെസയുടെ നേരെ നോക്കിയപ്പോൾ അവൾ കണ്ണടച്ചു ചിരിച്ചു . ദേവൻ കല്യാണിയുടെ തുടുത്ത ചുണ്ടിൽ തന്നെ തന്റെ ചുംബനം അർപ്പിച്ചു
അന്നു അധികം തിരക്കുകൾ
💬 Comments
View all comments