0%

Chapter Title : ദേവാദി 10 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 108

ദേവാദി 10

Devadi Part 10 | Author : Arnjun Archana | Previous Parts


എന്തിന്റെ പ്രലോഭനം ആണോ വലിച്ചെടുത്ത കാന്തം പോലെ ഞാൻ അപ്പോഴേക്കും അവളുടെ ചെഞ്ചുണ്ട് വായിലാക്കിയിരുന്നു..........

പിന്നെ അങ്ങോട്ട്‌ ഒരു ദീർഘ ചുംബനമായിരുന്നു.... സകലതും മറന്നുള്ള ചുംബനം......

അവളത് തീരെയും എതിർത്തില്ലന്ന് മാത്രമല്ല തിരിച്ചെന്നെയും അതുപോലെ അവൾ ഊറ്റിയെടുത്തു എന്നതാണ്......

എനിക്ക് ഒന്നും ഓർക്കാനില്ലായിരുന്നു അതിൽ നിന്നും വേർപെടുന്ന വരെ.........

രണ്ട് മൂന്ന് മിനിറ്റ് നീണ്ടു നിന്ന ആ മാസ്മരിക ചുംബനത്തിന് ശേഷം ഞങ്ങൾ വേർപെട്ടു......

അപ്പോൾ അപ്പോൾ മാത്രം എനിക്ക് എല്ലാം ഓർമ വന്നു...

ഋതു.....❗️

എന്റെ നെഞ്ച് ചുട്ടു പൊള്ളി.... അവളിരിക്കെ ഞാൻ എന്തൊക്കെയാണ് എന്റെ ദൈവമേ ...... അവിടത്തെ എസിയുടെ തണുപ്പിലും ഞാൻ വിയർത്തു കുളിച്ചു......

ഇതൊക്കെ ചുംബനം നടന്നു അടുത്ത ഒരു മിനിറ്റിൽ സംഭവിച്ചതാണ്..... അടുത്ത നിമിഷം ഞാൻ തിയേറ്റർ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.......

പത്ത് പതിനഞ്ചു മിനിറ്റ് നേരത്തേക്ക് എന്റെ മനസിൽ ഒരു പിടിവലി തന്നെ നടന്നു.....

ഋതു പോയിട്ടും ഇങ്ങനത്തെ വികാരം എനിക്ക് ആരോടും തോന്നിയിട്ടില്ല...ആദിയുമായിട്ട് ഒട്ടി ചേർന്ന് കിടന്നിട്ട് പോലും എനിക്കവളോട് ഒന്നും തോന്നിയിട്ടില്ല... പിന്നെങ്ങനെ ഇന്ന് മാത്രം.......

എനിക്ക് അതിനൊരു ഉത്തരം കണ്ടെത്താൻ ആയില്ല.....

പക്ഷെ അപ്പോൾ വേറൊരു കാര്യം ഓർമ്മ വന്നു....

ആദി അകത്തു തന്നെ ഇരിക്കുകയാണ്...... ഇതുവരെ പുറത്തേക്ക് വന്നിട്ടില്ല.....

നെഞ്ച് പടപട മിടിക്കുമ്പോഴും അവളുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു....

വിറയ്ക്കുന്ന കൈകളോടെ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോഴേക്കും സ്ക്രീനിന്റെ അരണ്ട വെട്ടത്തിൽ ഞാൻ കണ്ടു അവൾ സിനിമയും ആസ്വദിച്ചു ഇരിക്കയാണ്.......

ഇതെന്ത് ജന്തു....ഇവളെ തന്നെയാണോ ഞാൻ കുറച്ച് നേരം മുന്നേ ചുംബിച്ചതെന്ന് ഒന്നുകൂടി ഓർത്തു നോക്കി......

അത്രയും ലാഘവത്തോടെയാണ് അവളിരിക്കുന്നത്......

അവളുടെ അടുത്തേക്ക് പോകുന്തോറും ഹൃദയം ഇപ്പോ പൊട്ടി പുറത്ത് വരുമെന്ന് എനിക്ക് തോന്നിപോയി... അപ്പൊ അവിടെ കേൾക്കുന്ന ഡോൾബി അറ്റമോസ് സൗണ്ട് ഒക്കെ പുല്ലാണെടാ എന്ന് പറഞ്ഞു മിടിക്കണ എന്റെ ഹൃദയത്തിന്റെ സൗണ്ട് മാത്രം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു......

സങ്കോചത്തോടെ അവളുടെ അടുത്ത് പോയി ഇരുന്നതും അകത്തെ ലൈറ്റ് തെളിഞ്ഞു.... എന്തോ കള്ളം പിടിക്കപ്പെട്ടപോലെ ഞാൻ ഉടനെ ചാടി എഴുന്നേറ്റതും അവളെന്നെ തുറിച്ചു നോക്കി......

കണ്ണുകൊണ്ട് അങ്ങോട്ട്‌ നോക്കാൻ ഉത്തരവ് ഇട്ടു......

നോക്കിയപ്പോ ഇന്റർവെൽ ആണ്..... മൈര് മൂഞ്ചിന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ

💬 Comments

View all comments