Chapter Title : ദേവാദി 11 [അർജുൻ അർച്ചന]
മേ ബി അതാണ് നല്ലത്... എന്റെ ടെൻഷൻ നിനക്കൂടെ തരേണ്ട..... ഞാൻ വിളിക്കാതെ എന്നെ വിളിക്കണ്ട ഓക്കേ......."
" ശരി.... "
ആ അധ്യായം അവിടെ അവസാനിച്ചു...... ഞങ്ങൾ തമ്മിൽ പിന്നൊരു സംസാരം ഉണ്ടായില്ല.......
രാവിലെ അവൾ നാട്ടിലേക്ക് പോവുകയും ചെയ്തു.....
പിന്നെയുള്ള ഒരു ദിവസം അക്ഷരാർത്ഥത്തിൽ എന്നെ തീ ചൂളയിൽ എറിഞ്ഞപോലൊരു അവസ്ഥയായിരുന്നു...രണ്ട് പെണ്ണുങ്ങളുടെ ഇടയിൽ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ....ആദിയെ കിട്ടിയ സന്തോഷം ആണ് ഒരു വശത്തെങ്കിൽ മറുവശത്തു ഋതുവിനെ എങ്ങനെ ഞാൻ നേരിടും എന്നുള്ള സങ്കടം ആയിരുന്നു......എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇരുന്നപ്പോൾ ഋതു അവളുടെ പ്രൊജക്റ്റ് എല്ലാം കഴിഞ്ഞു എന്നെ വിളിച്ചു....
"എവിടാ....."
"വീട്ടിലുണ്ട്"
"ആരുടെ!
"ഇവിടെ ഞാൻ താമസിക്കുന്നിടത്ത്......"
"ഓ..... എനിക്കൊരു കാര്യം പറയാനുണ്ട്...ഞാൻ അങ്ങോട്ട് വരട്ടെ....ടീച്ചർ..?"
അവളുടെ സംസാരത്തിൽ എന്തോ ഗൗരവം ഉള്ളത് പോലെ എനിക്ക് തോന്നി......
"ആദി നാട്ടിൽ പോയി... ഞാൻ മാത്രമേ ഉള്ളൂ....നീ വാ....."
ഇന്നെങ്കിലും എല്ലാം പറഞ്ഞു അവസാനിപ്പിക്കണം എന്ന് ഞാൻ തീരുമാനിച്ചു...
അര മണിക്കൂർ എങ്ങനെയോ ഇഴഞ്ഞു നീങ്ങി.....
ഡോർ ബെൽ മുഴങ്ങി.....
"അകത്തേക്ക് വാ.... ചാരിയിട്ടേ ഉള്ളൂ....."
അവൾ ഡോർ തുറന്ന് അകത്തു കയറി...
എനിക്ക് അവളോട് എങ്ങനെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു...
അവളുടെ മുഖം ആണേൽ വളരെ ഗൗരവത്തിലും.....
"നീ ഓക്കേ അല്ലേ........."
അവളെന്നോട് ചോദിച്ചു......
"മ്മ്... എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ....."
"അല്ല.... അങ്ങനെ തോന്നി....."
കുറച്ച് നേരം അവിടമാകെ നിശബ്ദത തളം കെട്ടി നിന്നു......
ഞാൻ അവളോട് എല്ലാം പറയാനായി തയ്യാറെടുത്തപ്പോഴേക്കും അവളാ നിശബ്ദത ഭേദിച്ചു...
"ലെറ്റസ് ഏൻഡ് ദിസ്........"
അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി.... ഞാൻ പറയേണ്ടതാണ് അവൾ പറഞ്ഞിരിക്കുന്നത്.....
"എന്ത്........??"
.
" !നമ്മുടെ ഈ റിലേഷൻ....."
"എന്താ പെട്ടന്ന്....."
"അത്.... അത്..."
അവൾ വാക്കുകൾ തിരഞ്ഞു......
"പറ.....!"
" കോളേജിൽ ആകെ റൂമർസ് ആണ്..... നമ്മളെ കുറിച്ച്...."
"മേക്ക് ഇറ്റ് ക്ലിയർ "
" ഇത് ശരിയാകില്ല ദേവ്..... "
" വളച്ചു കെട്ടി ഇല്ലാത്തതൊക്കെ ഉണ്ടാക്കി എടുക്കണ്ട..... കാര്യം പറ ആരാണ് ആൾ....... "
ഇത്തവണ അവളാണ് ഞെട്ടിയത്...
"നീയെങ്ങനെ......."
"ഇതൊക്കെ ഒരുപാട് കണ്ടിട്ടുള്ള ട്രാക്ക് ആണ് മോളൊന്ന് മാറ്റിപ്പിടി......."
അവളുടെ പരുങ്ങലിൽ എനിക്ക് ഏകദേശം കാര്യം പിടികിട്ടിയിരുന്നു...... കക്ഷി വേറെ എവിടേയോ ഉണ്ടാക്കിയിരിക്കുന്നു........
"മനസിലായല്ലോ...ഞാൻ ഇനി എന്ത് പറയാനാ......"
"മ്മ്.. ചിലതൊക്കെ പറയാൻ ആണ് ഞാനും നിന്നെ
💬 Comments
View all comments