ദേവാദി 12 [അർജുൻ അർച്ചന]
📝 Ongoing
👁 44047 views ❤ 177 likes 💬 9 comments
ദേവാദി 12 Devadi Part 12 | Author : Arnjun Archana | Previous Parts
എന്റെ സൗണ്ട് തിരിച്ചറിഞ്ഞു പ്രതീക്ഷയോടെ നോക്കിയ അവൾക്ക് പക്ഷെ കാണാനായത് ഞാൻ ഇറങ്ങി പോകുന്ന ദൃശ്യം മാത്രമായിരുന്നു.......
കാരണം.......എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ഞാൻ കണ്ട കാഴ്ച.......
അപ്പച്ചിയുടെ വിളി എന്റെ പുറകിൽനിന്ന് മുഴങ്ങുന്നുണ്ടായിരുന്നു.... എന്നാൽ എനിക്ക് അപ്പൊ അവിടെ നിന്നും എവിടെയെങ്കിലും ഓടിപ്പോയാൽ മതി എന്ന അവസ്ഥ ആയിരുന്നു.....
ഞാൻ വണ്ടിയെടുത്തു പാഞ്ഞു....
എനിക്ക് ആകെ ഭ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു.....
ഒന്നിരുത്തി ചിന്തിച്ചാൽ അവൾ ഈ കാര്യം പറയാൻ ആയിരിക്കും വിളിച്ചത് എന്ന് മനസിലാക്കാൻ എനിക്ക് കഴിയുമായിരുന്നു... എങ്കിൽ കൂടിയും അവളൊരു പ്രദർശന വസ്തുവായി ഒരുത്തന്റെ മുൻപിൽ പോയി നില്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയുമായിരുന്നില്ല......
അപ്രതീക്ഷിതമായ ആ കാഴ്ച്ച എന്റെ ഹൃദയം തന്നെ മുറിച്ചു.....
ലക്ഷ്യബോധമില്ലാതെ വണ്ടി ഓടികൊണ്ടിരുന്നു.... ഒടുവിൽ അത് നിന്നത് ഇതെല്ലാം തുടങ്ങിയടത്ത് തന്നെ ആയിരുന്നു......
ചെറായി ബീച്ച്........!
ഒറ്റയ്ക്കു അവിടെ പോയി ഇരിക്കുന്നതിൽ പ്രതേകിച്ചു കാര്യമൊന്നുമില്ലെങ്കിൽ കൂടിയും എനിക്ക് കുറച്ചു നേരം എല്ലാം മറന്ന് ഇരിക്കണം എന്നു തോന്നി....
അന്ന് ഇവിടെ ആദി ഉണ്ടായിരുന്നു... ഇന്ന് ഞാൻ മാത്രം.....
എനിക്കെന്തോ ആ ബീച്ചിനോടും അവിടുത്തെ ആൾക്കാരോടും എന്തിന് എനിക്ക്
💬 Comments
View all comments