ദേവാദി 2 ❤? [അർജുൻ അർച്ചന]

📝 Ongoing

👁 129520 views ❤ 318 likes 💬 15 comments

ദേവാദി 2
Devadi Part 2 | Author : Arnjun Archana
[ Previous Part ]

കൂട്ടുകാരെ നിങ്ങളുടെ സപ്പോർട്ടിനു നന്ദി............തുടർന്ന് വായിക്കുക....... അപ്പോഴേക്കും ഓഫീസ് റൂമിൽ എത്തി....... പേപ്പർസ് എല്ലാം ടേബിളിൽ വെച്ചിട്ട് ഞാൻ ടീച്ചറോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു.........

പൊതുവേ ഞാൻ കുറച്ച് ഇൻട്രോവേർട്ട് ആണ്....സത്യം പറഞ്ഞാൽ എന്റെ ആ പ്രണയം പൊട്ടിയതിന് ശേഷം ഞാൻ അങ്ങനെ ആയതാണ്..... അതിന് മുന്നേ ഞാൻ എങ്ങനെയൊക്കെ ആയിരുന്നെന്നു നിങ്ങളോട് പറഞ്ഞിരുന്നല്ലോ...... എന്തായാലും അഞ്ചു ദിവസത്തെ എക്സാം കഴിഞ്ഞു...... ഇന്ന് അവസാന ദിവസം ആണ്..... ഈ എക്സാമും ഞാൻ നന്നായി തന്നെ എഴുതി......

ഹാളിൽ നിന്നും ഇറങ്ങി കറങ്ങി തിരിഞ്ഞ് നടന്നു അവസാനം പോകാം എന്നുള്ള നിഗമനത്തിൽ നിക്കവേ എനിക്ക് ഓപ്പോസിറ്റ് ഉള്ള ക്ലാസ്സിൽ നിന്നും ആരതി ടീച്ചർ ഇറങ്ങി വന്നു.... അപ്പോഴാണ് ഞാൻ ശെരിക്കൊന്നു ടീച്ചറെ നോക്കിയത് തന്നെ........ പൊക്കം എന്നെക്കാൾ കുറവാണ്....നല്ല മുടിയുണ്ട്..... വെളുത്ത നിറം...... ത്രെഡ് ചെയ്ത് ഭംഗി ആക്കിയ പുരികം നീണ്ട മൂക്ക്....

അങ്ങനെ അങ്ങനെ....... കാണാൻ എന്നെക്കാൾ കൊള്ളാം കേട്ടോ ....... എനിക്ക് ടീച്ചറെ കണ്ടപ്പോൾ അങ്ങോട്ട് പോയി സംസാരിക്കാൻ തോന്നി .......... " ടീച്ചറെ....... " " ആഹാ ദേവിക.... ഓ സോറി ദേവ് താനിവിടെ ഉണ്ടായിരുന്നോ....... " എനിക്ക് ടീച്ചർ തിരുത്തി വിളിച്ചത് നന്നേ ഇഷ്ടപ്പെട്ടു....... " ഞാൻ പോയില

📚 Chapters

1 published

Related Stories

💬 Comments

View all comments