0%

Chapter Title : ദേവാദി 8 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 122

എന്തേ "

"എന്നാലും നിന്നോട് ഒരു വാക്കുപോലും പറയാതെ ഞാൻ എല്ലാം അവസാനിപ്പിച്ചില്ലേ....... നിന്നോട് പറയാമായിരുന്നു......"

അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു...

"ഹാ ചിൽ ബേബി ചിൽ...ഇപ്പോ നോ ഇഷ്യൂസ്....... നീ അവർ പറഞ്ഞതെന്താണ് എന്ന് പറയൂ...."

"ഹ്മ്മ്."

അവൾ ഒരു നിമിഷം കണ്ണടച്ചിരുന്നു........

അവളുടെ ഓർമ്മകൾ അഞ്ചുമാസം പുറകിലേക്ക് പോയി......

****************************

അഞ്ചു മാസങ്ങൾക്ക് മുൻപുള്ള ഒരു കോളേജ് ഡേ.......

ദേവിനെ കാണാനില്ലല്ലോ.... വിളിച്ചാലൊട്ട് എടുക്കേം ഇല്ല... ഏത് നേരോം ഒരു വണ്ടീം എടുത്ത് ഊര് തെണ്ടലല്ലേ ഇവിടൊരാൾ കാത്തിരിപ്പുണ്ടെന്ന ഏഹേ... വല്ല വിചാരവും ഇണ്ടോ ന്ന് നോക്ക്.... വരട്ടെ ശരിയാക്കാം........

"ഹായ് ഋതൂ....... "

" ആഹ് ടീച്ചർ...... "

അഖില ടീച്ചർ ആണ്.... ദേവിനെ പഠിപ്പിക്കുന്ന ടീച്ചർ..... നല്ല കമ്പനി ആണ് പുള്ളികാരിയുമായിട്ട്....

" എന്താണ് ദേവിനെ നോക്കി ഇരിപ്പാകും.. ല്ലേ..... "

"ആഹ് അതേ ടീച്ചർ......"

"ആഹ്....."

അവരെന്തോ ആലോചിക്കുന്നത് പോലെ തോന്നി....

ഞാൻ ആണെങ്കിൽ ആ കഴുതയെ വിളിച്ചുകൊണ്ടിരിക്കുവാണ്........

" ഋതു എനിക്കൊരു കാര്യം പറയാൻ ഉണ്ട്... "

അവർ പെട്ടന്നത് പറഞ്ഞപ്പോൾ ഞാനൊന്ന് മെല്ലെ തലയുയർത്തി നോക്കി .......

" ആഹ് പറഞ്ഞോളൂ ടീച്ചർ..... "

"ഏയ്‌ ഇവിടെ വെച്ച് ശേരയാക്കില്ല "

" എന്താ ടീച്ചർ ദേവ് എന്തെങ്കിലും......? "

" ഹേയ് നോ നെവർ... അതൊന്നുമല്ല.... പക്ഷെ അവളെ പറ്റിയുള്ളത് തന്നെ.. അതാണ് പറഞ്ഞത് നമുക്ക് വേറെ എവിടെ നിന്നെങ്കിലും സംസാരിക്കാം എന്ന്..... "

എനിക്കെന്തോ വല്ലാത്ത പേടി തോന്നി..... അവർ മാറ്റിനിർത്തി പറയാൻ തക്ക എന്താണാവോ കുരിപ്പ് ഒപ്പിച്ച് വെച്ചേക്കുന്നേ.......

" വരൂ.... "

വളരെ സംശയത്തോടെ തന്നെ ഞാൻ അവരുടെ പുറകെ പോയി.......

നടന്നവർ നേരെ പോയത് ബോട്ടണി ലാബിലേക്കായിരുന്നു....ചാരിയിരുന്ന വാതിൽ തള്ളി തുറന്നുകൊണ്ടവർ അകത്തേക്ക് കയറി......

അകത്തു കയറാൻ മടിച്ചു നിന്ന എന്നോടായവർ പറഞ്ഞു....

"അകത്തേക്ക് വരൂ...... "

ഞാനകത്ത് കയറിയതും അവർ വാതിൽ പഴയ പോലെ തന്നെ അകത്തുനിന്നും ചാരി.....

ദൈവമേ.....!

എന്റെ ഹൃദയം നിർത്താതെ മിടിച്ചുകൊണ്ടിരുന്നു.... ഇത്രയും സീക്രെട്ട് മാറ്റർ എന്താവും.... കുരിപ്പേ നിന്നെ കൈയിൽ കിട്ടട്ടെ ട്ടാ.....

" കുട്ടീ നീയും ദേവും പ്രണയത്തിലാണോ....... "

ഞെട്ടി തരിച്ചു ഞാൻ ടീച്ചറേ നോക്കി..... എന്റെ ഹൃദയം പൊട്ടി പുറത്ത് വരുംപോലെ തോന്നി....

ഞാൻ മിണ്ടാതെ നിക്കുന്നത് കണ്ടപ്പോൾ അവർ

💬 Comments

View all comments