0%

Chapter Title : ദേവാദി 9 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 211

അവളുടെ കണ്ണിലേക്കു നോക്കി......

അവളത് ഒട്ടും പ്രതീക്ഷിച്ചതല്ല.... എന്നിട്ടും അവളെന്റെ കണ്ണിലേക്കു നോക്കി.....

കുറച്ച് നേരം അങ്ങനെ തന്നെ ഞാൻ നിന്നു..... എന്നിട്ട് അവളുടെ കണ്ണിലേക്കു നോക്കി പറഞ്ഞു....

"ഐ ആം ടൂ അൺലക്കി....... "

അത്രേം പറഞ്ഞു കൊണ്ട് ഞാൻ അവളുടെ മൂക്കുത്തിയിട്ട മൂക്കിലൊരു കടി കൊടുത്തു.... പതുക്കെ...വളരെ പതുക്കെ......

എനിക്ക് പണ്ടേ മൂക്കുത്തിയിട്ട പെൺപിള്ളേരെ ഭയങ്കര ഇഷ്ടമാണ്.... പ്രതേകിച്ചു ചെറിയ മൂക്കുത്തി.....

ഋതുവിന് പക്ഷെ അതിഷ്ടമല്ല ഞാൻ പറഞ്ഞിട്ടുമില്ല........

ഇവിടെ എനിക്കെന്ത് സംഭവിച്ചു എന്നത് വല്യ നിശ്ചയം ഇല്ല......മൂക്കുത്തി എഫക്ട് ആണെന്ന് തോന്നുന്നു... എന്തായാലും അത്രേം കഴിഞ്ഞ് ഞാൻ ഓടി താഴെ വന്നു....

താഴെ വന്നതിനു ശേഷം ആണ് എനിക്ക് പൂർണ്ണ ബോധം വന്നത് തന്നെ......

"അയ്യേ ഞാനെന്താ ഈ കാട്ടിയെ.... ഒരു മൂക്കുത്തിക്ക് ഇത്ര പവർ ആണോ.... അവളെന്താ കരുതികാണുക ...... അയ്യേ.... ആ ന്റെ ആദിയല്ലേ അവളോട് ഒരു സോറി പറയാം അവൾക്ക് മനസിലാകും....."

ഇത്രേം ആലോചിച്ചു വളരെ സ്ട്രോങ്ങ്‌ ആയി നില്കുമ്പോ ദേ സ്റ്റെപ് ഇറങ്ങി അവൾ വരുന്നു.....

അത് കണ്ട് മനസ്സ് മൈരൻ വേറേതോ ലോകത്തേക്ക് പോകുന്നു......

കുന്തം പ്രാകികൊണ്ട് ഓൾ ഈസ്‌ വെൽ എന്ന് പറഞ്ഞു പറഞ്ഞു ഒരു വിധം പിടിച്ചു നിർത്തി.....

അവൾ അടുത്തെത്തിയതും ഒരു സോറി പൊട്ടിച്ചു... ഒപ്പം മൂക്കുത്തി വീക്നെസ് കഥയും പറഞ്ഞു....

"നിനക്ക് നൊന്തോ......."

അവളുടെ മൂക്ക് പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.....

അവൾ പൊട്ടിച്ചിരിച്ചു....

"നന്നായി നിനക്ക് മൂക്കുത്തി വീക്നെസ് ആയത് പല്ലിൽ കമ്പി വല്ലതും ആയിരുന്നേൽ എന്റെ ചുണ്ട് പോയേനെ......."

💬 Comments

View all comments