Chapter Title : ദേവാൻഷ് 2 [മഹി]
കയറി ഇരുന്നു....കുറച്ചുനേരം ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും കറങ്ങി, ശേഷം വാട്സ്ആപ്പ് ഓപ്പൺ ചെയ്തു....
ദക്ഷകിന്റെ രണ്ടു മെസ്സേജ്... അഭിരാമി അയച്ച കുറെ നോട്സിന്റെ നോട്ടിഫിക്കേഷൻസ്... . പിന്നെ ഇന്ദ്രന്റെ നമ്പറിൽ നിന്നും പത്തിരുപതു മെസ്സേജ്.... ഏറെയും angry എമോജികൾ ആയിരുന്നു..... വൈകുന്നേരം സംസാരിക്കണം എന്ന് പറഞ്ഞിട്ട് താൻ കേട്ടില്ല എന്നതാണ് പരാതി.... ദക്ഷായണിക്ക് ഫോൺ എറിഞ്ഞുപൊട്ടിക്കാനുള്ള കലി തോന്നി...അവൾ അവന്റെ chat ഹൈഡ് ആക്കി ഇട്ടു....
ക്ലാസ്സ് ഗ്രൂപ്പിൽ ആരെയോ ശോഭ മിസ്സ് പുതുതായി add ചെയ്തിട്ടുണ്ട്.... Shobha miss added ansh
ദേവാൻഷിനെ ആയിരിക്കും എന്ന് ഊഹിച്ച ദക്ഷ അവന്റെ ചാറ്റ് എടുക്കാൻ ശ്രമിച്ചു.... നെഞ്ചിൽ വേദന ഉണ്ടോ എന്നു msg ചെയ്ത് കളിയാക്കാമെന്ന് ദക്ഷ മനസ്സിൽ കണക്കുകൂട്ടി....
ഭാഗ്യമോ ദൗർഭാഗ്യമോ call ചെയ്യേണ്ട ഓപ്ഷനിൽ കൈതട്ടി ദേവാൻഷിന്റെ നമ്പറിലേക്ക് കാൾ പോയി.... വെപ്രാളപ്പെട്ട് കട്ട് ചെയ്യാൻ നോക്കുമ്പോഴേക്കും call കണക്ട് ആയി കഴിഞ്ഞിരുന്നു....
"അലോ......"
അപ്പുറത്തുനിന്നും ഫോണിലൂടെ ഒരു കുഞ്ഞിന്റെ ശബ്ദം ദക്ഷ കേട്ടു.... ദക്ഷായണിയുടെ വലിയ കണ്ണുകൾ ഒന്നുകൂടെ വിടർന്നു...
"അലോ ആരാ...."
മറുപടി ഒന്നും ഇല്ലാത്തതുകൊണ്ട് ആയിരിക്കും അപ്പുറത്തുനിന്നും വീണ്ടും ആ നാദം ഉയർന്നു.....'കുഞ്ഞി... ചേട്ടന്റെ ഫോൺ അവിടെ വച്ചേ...' ദേവാൻഷിന്റെ ഒച്ചപ്പാടും അവൾ കേട്ടു...
"ഹെലോ...."
ദക്ഷായണിക്ക് ആ കുഞ്ഞിന്റെ ശബ്ദം കേട്ടിട്ട് കാൾ cut ചെയ്യാൻ തോന്നീല... അവളല്പം മടിയോടെ ഹെലോ പറഞ്ഞു....
"ഇരാരാ സാരിക്കുന്നെ... "
ദക്ഷക്ക് ചിരി വന്നു... നാവ് ഇനിയും ഉറച്ചിട്ടില്ല... ഏതോ പൊടിയാണ്
"ഇവിടെ ദക്ഷയാ സംസാരിക്കണേ.... അവിടെ ആരാ സംസാരിക്കുന്നെ...."
ദക്ഷായണി ചിരി
💬 Comments
View all comments