0%

Chapter Title : ദേവാസുരം 2 [ഏകൻ]

Author : VaSco Read All Parts 1K

എന്നെ ഒന്നും ചെയ്യല്ലേ ... ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം . എന്നെ വെറുതെ വിടണേ." ഭാർഗവൻ കരഞ്ഞത് പോലെ പറഞ്ഞു.

"എവിടെ പോയെടാ നിന്റെ ശൗര്യം... നീ പേടിച്ചു പോയോ..? . എന്നാൽ ശരി ഞങ്ങൾ പറയുന്നത് പോലെയൊക്കെ ചെയ്യുമോ? ചെയ്യുമെന്ന് ഉറപ്പാണോ? അങ്ങനെ ചെയ്താൽ വെറുതെ വിടാം. അല്ലെങ്കിൽ ഉണ്ടല്ലോ ... ചൊറിപിടിച്ച നായെ നിന്റെ കൊല ചെത്തിയെടുത്തു... " ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

"ചെയ്യാം... ചെയ്യാം....നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ചെയ്യാം പറയുന്നതുപോലെ ചെയ്യാം. എന്നെ വെറുതെ വിട്ടാൽ മതി."

" എന്നാൽ നിന്റെ അനിയനെ വിളിച്ച് പറ. ഒന്ന് രണ്ടു പേർ അവിടെ വരുന്നുണ്ടെന്ന് . അത് നിന്റെ ആൾക്കാർ ആണെന്നും പറ. അവർക്ക് വേണ്ടതെല്ലാം കൊടുക്കണം എന്നും പറ. അങ്ങനെ പറഞ്ഞാൽ നിന്നെ വെറുതെ വിടാം. "

" ഞാൻ പറയാം ഞാൻ പറയാം എങ്ങനെ വേണമെങ്കിലും പറയാം ആരോട് വേണമെങ്കിലും പറയാം. "

അങ്ങനെ പറഞ്ഞശേഷം ഭാർഗവൻ ഫോണെടുത്ത് രാജ വേന്ദ്രനെ വിളിച്ചു അവർ പറഞ്ഞതുപോലെ പറഞ്ഞു.

പറഞ്ഞുകഴിഞ്ഞ ഉടനെ രാജു ഭാർഗവന്റെ പിന്നിൽ പോയി അവന്റെ കഴുത്തിലൂടെ കൈയിട്ട് പിന്നിലേക്ക് പിടിച്ചു വലിച്ചു. മുരുകൻ വന്നു അവന്റെ മുണ്ടും ഷർട്ടും അഴിച്ചു മാറ്റി. ഒരു റോപ് എടുത്തു അവന്റെ രണ്ടു കൈയും പിടിച്ചു പിന്നിലാക്കി കൂട്ടികെട്ടി. അതിന് ശേഷം അവന്റെ മുട്ടിനു പിന്നിലായി ചവിട്ടി മുട്ടിൽ കുത്തി നിർത്തി. രണ്ടു കാലും കൂട്ടികെട്ടി

"സാറെ എന്നെ ഒന്നും ചെയ്യല്ലേ സാറെ.. ഞാൻ നിങ്ങൾ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ

💬 Comments

View all comments