0%

Chapter Title : ദേവാസുരം 2 [ഏകൻ]

Author : VaSco Read All Parts 1K

പറഞ്ഞത് പോലെ ചെയ്യണം. സദൻ ചേട്ടനോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു ഏല്പിച്ചിട്ടുണ്ട്. പിന്നെ ഭാർഗവന്റെ വീട്ടിൽ ഉള്ളത് . നമുക്ക് ആവശ്യം ഉള്ളതെല്ലാം തൂത്തു പെറുക്കി എടുക്കണം. ഒന്നും വിട്ട് പോകരുത്. " ഞാൻ പറഞ്ഞു.

അവിടെ നിർത്തിയിട്ട ലോറിയിൽ ഒന്നിൽ വൈകോൽ ആയിരുന്നു. ഒന്നിൽ നിറയെ ചാണകവും. എല്ലാവരും ചേർന്നു ഭാർഗവനെ ചാണകം നിറച്ച ലോറിയിൽ കയറ്റി ചാണകത്തിൽ ഭാർഗവനെ കുളിപ്പിച്ചു എടുത്തു. എന്നിട്ട് അതിൽ കിടത്തി അതിനു മുകളിൽ കുറച്ചു വൈക്കോൽ എടുത്തു കയറ്റി കെട്ടിവെച്ചു. ഇപ്പോൾ ഭാർഗവൻ ചാണക ലോറിയിൽ അനങ്ങാൻ പറ്റാതെ കുടുങ്ങി കിടന്നു.

"ഉത്തമേട്ട ഉത്തമേട്ടനും ഇവരുടെ കൂടെ പോയി വാ. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അറിയാലോ.. " ഞാൻ ഉത്തമേട്ടനോട് പറഞ്ഞു.

"ശരി . ഞാൻ ചെയ്‌തോളാം.. " ഉത്തമേട്ടൻ പറഞ്ഞു.

പിന്നെ രാജുവും മുരുകനും ഉത്തമേട്ടനും രാജവേന്ദ്രന്റെ വീട് ലക്ഷ്യമാക്കി ജീപ്പ് എടുത്തു പോയി. ഞാൻ ലോറിയിൽ കയറി കിടന്നു...

ഇന്നലെ പിന്നെ നടന്നത് എന്താണെന്ന് അറിയേണ്ടേ. അതിന് വീണ്ടും കുറച്ചു പിന്നിലേക്ക് പോകാം.

ഇന്നലെ രാത്രിയിൽ വേണിയെ കൊണ്ടു വരാൻ ആയി ഭാർഗവൻ പോയ ശേഷം. സദൻചേട്ടൻ പറഞ്ഞത് മുഴുവനും കേട്ട ശേഷം ഞാൻ ഞാൻ സദൻ ചേട്ടനെ പറഞ്ഞു വിട്ടു. അതിന് മുൻപ് പെട്ടന്ന് ചെയ്യേണ്ട ചിലത് പറഞ്ഞു ഏൽപ്പിച്ചു.

ഭാർഗവൻ വേണിയെ അവളുടെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോയ ശേഷം ആണ് സദൻ ചേട്ടൻ അവിടെ എത്തുന്നത്. അവിടെ എത്തുമ്പോൾ വാണിയും വീണയും കെട്ടിപിടിച്ചു കരയുകയായിരുന്നു.

"സദൻ ചേട്ടാ.. എന്റെ മോളെ

💬 Comments

View all comments