0%

Chapter Title : ദേവാസുരം 4 [ഏകൻ]

Author : VaSco Read All Parts 1876

അവൾ എന്റെ കാലിൽ പിടിച്ചു തന്നെ പറഞ്ഞു.

"സാറേ. എന്നെ രക്ഷിക്കണേ സാറേ. ഇവരൊക്കെ ചേർന്ന് എന്നെ കൊല്ലും. പ്ലീസ് എന്നെ രക്ഷിക്കണേ.."

അത് കണ്ട് ഞാൻ ചിരിച്ചു. പ്രീയയും വള്ളിയും അത് കണ്ട് എന്റെ അടുത്തേക്ക് വന്നു. അവരും എന്റെ കാലിൽ പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു..

"സാറേ... ഞങ്ങളെ രക്ഷിക്കണേ.... ഞങ്ങളെ രക്ഷിക്കണേ.."

ഞാൻ പൊട്ടി ചിരിച്ചു. വർഷങ്ങൾ ആയി ഉള്ളിൽ കൊണ്ട് നടക്കുന്ന പകയുടെ കനലുകൾ മെല്ലെ തെളിഞ്ഞു കത്താൻ തുടങ്ങി.ഞാൻ അവരോട് ചോദിച്ചു.

"ശരി ഞാൻ രക്ഷിക്കാം. പക്ഷെ ഒരാളെ മാത്രം രക്ഷിക്കാം. അത് ആരെ വേണം നിങ്ങൾ പറഞ്ഞാട്ടെ. ആരെ വേണം..? ഞാൻ ഒരാളെ രക്ഷിക്കുമ്പോൾ ഒരാളെ ശിക്ഷിക്കും . "

"എന്നെ രക്ഷിക്കണം. എന്നെ രക്ഷിക്കണം, എന്നെ രക്ഷിക്കണം." . അവർ മൂന്ന് പേരും ഒരു പോലെ പറഞ്ഞു.

അപ്പോഴും ഞാൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു.

"ഇത് എങ്ങനെ ശരിയാവും. നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ ഞാൻ ആരെ രക്ഷിക്കും..? ആരെ ശിക്ഷിക്കും..?. "

അവർ എന്നെ പേടിയോടെ നോക്കി. ഞാൻ അവരോട് വീണ്ടും പറഞ്ഞു.

"ശരി. അതിന് ഒരു ഉപായം പറയാം. നിങ്ങളിൽ രക്ഷപ്പെടണം എന്ന് ആഗ്രഹം ഉള്ളയാൾ. മറ്റു രണ്ട് പേരിൽ ഒരാളെ കൊല്ലണം. അങ്ങനെ ആര് കൊല്ലുന്നുവോ അയാളെ ഞാൻ രക്ഷിക്കാം. മറ്റേയാളെ ഞാൻ ശിക്ഷിക്കും. എന്താ...?"

അത് കേട്ട് ഉത്തമേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"കാലന്റെ മുന്നിലാ കയറും കൊണ്ട് പോയി രക്ഷിക്കാൻ പറയുന്നത്." .

അതൊക്കെ കേട്ട് അവർ മൂന്നു പേരും ഒന്ന് കൂടെ ഞെട്ടി. അവർ എന്റെ കാലിൽ നിന്ന് കൈ എടുത്തു.

ഞാൻ വീണ്ടും ചോദിച്ചു.

"പറ ഞാൻ ആരെയാ ശിക്ഷിക്കേണ്ടത് . ആരെയാ രക്ഷിക്കേണ്ടത്. അവനെയാണോ ഞാൻ ശിക്ഷിക്കേണ്ടത് .. അതോ അവനെയോ...?"

ഞാൻ ദൂരേക്ക് കൈ ചൂണ്ടികൊണ്ട് ചോദിച്ചു. അവിടെ രാജ വേന്ദ്രനും പരട്ട ബാബുവും നിൽക്കുന്നുണ്ടായിരുന്നു.

ബാബു ഓടി വന്നു എന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു.

"സാറേ എന്നെ ഒന്നും ചെയ്യല്ലേ. ഞാൻ പാവമാണേ. "

ഞാൻ ആ കാല്

💬 Comments

View all comments