Chapter Title : ദേവാസുരം 4 [ഏകൻ]
രക്ഷപ്പെടണം എന്ന് ആഗ്രഹം ഉള്ളയാൾ. മറ്റു രണ്ട് പേരിൽ ഒരാളെ കൊല്ലണം. അങ്ങനെ ആര് കൊല്ലുന്നുവോ അയാളെ ഞാൻ രക്ഷിക്കാം. മറ്റേയാളെ ഞാൻ ശിക്ഷിക്കും. എന്താ...?"
അത് കേട്ട് ഉത്തമേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"കാലന്റെ മുന്നിലാ കയറും കൊണ്ട് പോയി രക്ഷിക്കാൻ പറയുന്നത്." .
അതൊക്കെ കേട്ട് അവർ മൂന്നു പേരും ഒന്ന് കൂടെ ഞെട്ടി. അവർ എന്റെ കാലിൽ നിന്ന് കൈ എടുത്തു.
ഞാൻ വീണ്ടും ചോദിച്ചു.
"പറ ഞാൻ ആരെയാ ശിക്ഷിക്കേണ്ടത് . ആരെയാ രക്ഷിക്കേണ്ടത്. അവനെയാണോ ഞാൻ ശിക്ഷിക്കേണ്ടത് .. അതോ അവനെയോ...?"
ഞാൻ ദൂരേക്ക് കൈ ചൂണ്ടികൊണ്ട് ചോദിച്ചു. അവിടെ രാജ വേന്ദ്രനും പരട്ട ബാബുവും നിൽക്കുന്നുണ്ടായിരുന്നു.
ബാബു ഓടി വന്നു എന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു.
"സാറേ എന്നെ ഒന്നും ചെയ്യല്ലേ. ഞാൻ പാവമാണേ. "
ഞാൻ ആ കാല് കൊണ്ട് തന്നെ അവനെ ചവിട്ടി തെറിപ്പിച്ചു. എന്നിട്ട് പറഞ്ഞു.
" എന്റെ കാലിൽ തൊട്ട് പോകരുത് നായെ. നിന്നെ രക്ഷിക്കാൻ ഞാൻ ദേവൻ ഒന്നും അല്ല. ഞാൻ അസുരനാണ്. ഈ അസുരന് രക്ഷിക്കാൻ അല്ല ശിക്ഷിക്കാൻ മാത്രമേ അറിയൂ. "
അപ്പോഴാണ് ദൂരെ നിന്നും ഒരു ഹോൺ കേട്ടത്. ഹോൺ പതിയെ പതിയെ അടുത്തെത്തി നിന്നു.. അതൊരു വലിയ ട്രക്ക് ലോറി ആയിരുന്നു. കാറുകൾ ഒക്കെ കയറ്റി കൊണ്ട് പോകുന്ന ട്രക്ക് ലോറി . അതിൽ നിന്നും. മാർവാടികളെ പോലെ കുർത്തയും പാന്റും ഉടുത്ത ഒരാൾ ഇറങ്ങി വന്നു. കൈയിൽ നല്ലൊരു ഇടിവള ഉണ്ടായിരുന്നു.. കണ്ടാൽ നല്ലൊരു മലയാളി.
💬 Comments
View all comments