Chapter Title : ദേവാസുരം [ഏകൻ]
വേണ്ട.. ഈ നാട്ടിൽ നിന്നുതന്നെ പോകണം.. ഞാൻ ഒരു ജോലി തന്നാൽ ചെയ്യുമെങ്കിൽ. ജോലി ഞാൻ തരാം. കുടുംബത്തോടെ ഇവിടുന്ന് മാറി താമസിക്കാം. ഇപ്പോൾ മറുപടി പറയേണ്ട. ശരിക്കും ആലോചിച്ചു രാവിലെ പറഞ്ഞാൽ മതി. "
അവൾ എന്നെ നോക്കി.
"എന്നെ എങ്ങനെ വിശ്വസിക്കും എന്നല്ലേ. ഈ നോട്ടത്തിന്റെ അർത്ഥം. . അയാളുടെ കൈയിൽ നിന്നും രക്ഷപ്പെടണം എന്നുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്നറിയാം.. ആ മേശയുടെ മുകളിൽ ബിരിയാണി ഉണ്ട്. ഒന്ന് ഫ്രഷ് ആയി അതെടുത്തു കഴിച്ചു കിടന്നോ. "
അവൾ എന്നെ തന്നെ നോക്കി. ഞാൻ പുറത്തേക്ക് നടന്നു. പുറത്ത് നിന്ന് വാതിൽ ലോക്ക് ചെയ്തു. അടുത്ത മുറിയുടെ വാതിലിൽ മുട്ടി.. അയാൾ വന്നു വാതിൽ തുറന്നു.
ചുവന്നു കലങ്ങിയ കണ്ണുകളും . കൊമ്പൻ മീശയും ആയ ഒരാൾ.
"അല്ല!!! സാറെ. ഇത്രയും പെട്ടന്ന് കഴിഞ്ഞോ.. നല്ല കിളുന്ത് പെണ്ണിനെ അല്ലേ ഞാൻ കൊണ്ടത്തന്നത്. ഇന്നിട്ട് ഇത്രയും പെട്ടന്ന് കഴിഞ്ഞോ.? ഞാൻ കരുതി സാർ പുലരുംവരെ അതിനെ തിന്നുമെന്ന്.. സാറിന് തിന്ന് മതിയെങ്കിൽ ഞാൻ ഒന്ന് രുചി നോക്കട്ടെ.? അതാകുമ്പോൾ അവൾ എന്റെ കൈയിൽ നിന്നും ഒരിക്കലും എവിടേയും പോകില്ല. "
"താൻ എന്തൊക്കെയാടോ ഈ പറയുന്നേ?!! ഞാൻ തൊട്ട് പോലും രുചി നോക്കിയില്ല. പിന്നെയല്ലേ തിന്നുന്നത്.?"
"അതെന്താ സാറെ സാറിന് ഇഷ്ട്ടം ആയില്ലേ.? സാറ് നേരത്തെ പറഞ്ഞ അതേ സാധനം തന്നെ ആണത്.. ഫ്രഷ്. ഇത് വരെ ആരും തൊട്ടിട്ടില്ല. "
"ഇഷ്ട്ടം ആയില്ല എന്ന് ഞാൻ പറഞ്ഞോ തന്നോട്?. അവൾ
💬 Comments
View all comments