Chapter Title : ദേവദൂതര്‍ പാടി [Pamman Junior]
രണ്ട് പ്രോഗ്രാമാ ഉള്ളത്. അപ്പോള്‍ ആയിരത്തി ഒരുന്നൂറാവും... എന്താ സാര്‍...''
''അവള്‍ക്ക് ഞാനിന്ന് രാത്രി ഏഴായിരം രൂപ കൊടുക്കും.... പോരെങ്കില്‍ പതിനായിരം വരെ കൊടുക്കും. തനിക്ക് ഒരു അഞ്ചങ്ങ് തരും... പണം എനിക്കൊരു പ്രശ്‌നമല്ല... പക്ഷേ എന്റെ ഉറക്കം എനിക്ക് വലിയ പ്രശ്‌നമാ... എന്റെ ഉറക്കം കളയാതിരിക്കാന്‍ ആ നടുക്കു നിന്ന് പാടുന്ന പെങ്കൊച്ച് എന്റെ വീട്ടില്‍ ഇന്ന് രാത്രി വരണം... നാളെ രാവിലെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ അവളെ നിങ്ങള്‍ പറയുന്നിടത്ത് എത്തിച്ചു തന്നിരിക്കും.... താന്‍ ഗൂഗിള്‍പേ നമ്പര്‍ പറ... ഞാനവിടെ ആ കസ്സേരയില്‍ കാണും... പെണ്ണുമായി ഇവിടുന്ന് പോകും മുന്‍പ് തന്റെ അക്കൗണ്ടില്‍ അയ്യായിരം വീണിരിക്കും... ബൈ...'' ശങ്കര്‍ദാസ് അയാള്‍ ഇരുന്ന കസ്സേരയിലേക്ക് തിരികെ നടന്നു വന്നിരുന്നു.
''ദേവദൂതര്‍ പാടി '' എന്ന പാട്ട് അവസാനിച്ചിരുന്നു. ഗായകരൊക്കെ സ്റ്റേജിന് പിന്നിലെ ഗ്രീന്‍ റൂമിലേക്ക് ചെന്നു. ഗാനമേള മാനേജര്‍ വിവശനായി ഗ്രീന്‍ റൂമിലേക്ക് ഓടിക്കയറി. ഗായിക സിത്താരയെ അടുത്തേക്ക് അയാള്‍ വിളിച്ചു.
''സിത്താരേ നിനക്കൊരു ബംപര്‍ അടിച്ചിട്ടുണ്ട്. പക്ഷേ ഇരു ചെവി അറിയരുത്...'' ''എന്താ ചേട്ടാ...''
''അയ്യോ പതുക്കെ പറ...'' മാനേജര്‍ സ്വരം താഴ്ത്തി പറയാന്‍ പറഞ്ഞു. എന്നിട്ട് അല്‍പ്പം ഇരുട്ടിലേക്ക് സിത്താരയുമായി മാറി നിന്നു.
''അതേ... ഞാന്‍ പറയാന്‍ പോകുന്നത് ഇത്തിര ടെററ് കാര്യമാ... സിത്താരയ്ക്ക് മാത്രമേ ഈ കാര്യത്തില്‍ ഗുണമുണ്ടാകൂ...''
''എന്തുവാ ചേട്ടാ... ''
''അത് സിത്താരയ്ക്ക് ഇന്ന് രാത്രി ഒരു പതിനായിരം രൂപയങ്ങ് കിട്ടിയാല്‍ സിത്താര എന്നാ ചെയ്യും പറ...'' ''പതിനായിരമോ... പതിനായിരം കിട്ടിയാല്‍ വീട്ടിലെ കടമങ്ങ് തീരും... പിന്നെ കിട്ടുന്നത്
💬 Comments
View all comments