Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 1 [Sarathy Reddy]
എന്റെ അമ്മയുമായിട്ട് അല്ലാതെ പിന്നെ വേറെ ആരുമായിട്ട് അടി ഉണ്ടാക്കാൻ?" കണ്ണൻ പറഞ്ഞത് കേട്ട് സുപ്രിയ സ്നേഹത്തോടെ അവന്റെ തലമുടി ഇഴകളിൽ തലോടി.
കണ്ണൻ പതിയെ തല അമ്മയുടെ തോളിലേക്ക് ചാരി. സുപ്രിയ അപ്പോഴും രണ്ട് തോർത്ത് മാത്രം ധരിച്ചാണ് നിൽക്കുന്നത്. അത് കണ്ടു കൊണ്ടാണ് ദേവൻ മുറിയിൽ നിന്നും വസ്ത്രം മാറി ഇറങ്ങിവന്നത്.
ദേവൻ: "ദൈവമേ ഇതെന്താ ഞാനീ കാണുന്നത്? കാക്ക മലന്നു പറക്കുമോ?" ദേവൻ തമാശയായി കൈകൂപ്പി കൊണ്ട് മുകളിലേക്ക് നോക്കി ചോദിച്ചു.
സുപ്രിയ: "മോൻ ചോദിക്കുന്നത് കേട്ടോ ഞാനുമായിട്ട് അല്ലാതെ അവൻ വേറെ ആരുമായിട്ടാ അടി ഉണ്ടാക്കാനാന്ന്..."
ദേവൻ: "ദേ ആ പറഞ്ഞത് കറക്റ്റ്. തന്നോട് അവൻ കാണിക്കുന്ന സ്വാതന്ത്ര്യം വേറെ ആരുടെയെങ്കിലും അടുത്ത് കാണിക്കാൻ പറ്റുമോ? എന്റെ അടുത്ത് പോലും അവൻ ഇത്രയും സ്വാതന്ത്ര്യം കാണിക്കാറില്ല.
തന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടല്ലേ അടി ഉണ്ടാക്കാൻ വരുന്നത്"
സുപ്രിയ: "അതൊക്കെ എനിക്കറിയാം"
ദേവൻ: "ദേ സമ്മതിച്ചല്ലോ... അപ്പോ ഇനി മോനടി ഉണ്ടാക്കാൻ വന്നാലും പഴയതുപോലെ അവനെ വഴക്ക് പറയുകയും ഉപദ്രവിക്കുകയും ഒന്നും ചെയ്യരുത്. എനിക്ക് വാക്ക് തരാൻ പറ്റുമോ?"
സുപ്രിയ: "ശരി ദേവേട്ടാ ഞാൻ വാക്ക് തരുന്നു"
അങ്ങനെ പറഞ്ഞുകൊണ്ട് സുപ്രിയ കഴുത്തിൽ കിടന്ന താലി കയ്യിൽ എടുത്തു.
സുപ്രിയ: "സത്യം... സത്യം... സത്യം... പോരെ?"
ദേവൻ: "എന്റെ ഈശ്വരാ... എനിക്ക് ഇത് വിശ്വസിക്കാമോ? ഇന്നൊരു നല്ല ദിവസം ആണെന്ന് തോന്നുന്നു..." ദേവൻ ഇത്തവണ കാര്യമായിട്ട് തന്നെ മുകളിലേക്ക് നോക്കി കൈകൾ കൂപ്പി.
കണ്ണൻ: "അച്ഛൻ എന്ത് പണിയാ കാണിച്ചേ ഇതൊക്കെ ഒരു രസമല്ലേ.
💬 Comments
View all comments