Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 1 [Sarathy Reddy]
കാഴ്ചയിൽ അത്ര പ്രായമൊന്നും പറയില്ല ഒരു മുപ്പതു മുപ്പത്തിരണ്ടു വയസ്സ് പ്രായം തോന്നും.
ആറടിയിൽ മുട്ടുന്ന ആൺപൊക്കമാണ് അദ്ദേഹത്തിന്. കാഴ്ചയിൽ ഒരു അജാനബാഹു എന്ന് വേണം പറയാൻ. നല്ല വിരിമാറും ഉറച്ച പേശികളും ഒക്കെ ആയിട്ട് ഒത്തൊരു പുരുഷൻ.
ഭാര്യ സുപ്രിയയുടെ ചിട്ടയായ ഭക്ഷണക്രമത്തിന് പുറമേ ദിവസേനയുള്ള വ്യായാമരീതികളും യോഗ അഭ്യാസവും പിന്തുടരുന്നതാണ് ദേവന്റെ ആരോഗ്യത്തിന്റെയും ശരീര സൗന്ദര്യത്തിന്റെയും രഹസ്യം.
അച്ഛന്റെ കാര്യം പറഞ്ഞതുപോലെ തന്നെയാണ് മകന്റെയും കാര്യം. അച്ഛന്റെ കൂടെ ദിവസേനയുള്ള വ്യായാമവും പിന്നെ അമ്മയുടെ ഭക്ഷണരീതികളും ഒക്കെ പിന്തുടരുന്നത് കൊണ്ട് തന്നെ നല്ല ശരീര സൗന്ദര്യവും മുഖസൗന്ദര്യവും ഒക്കെ ഉള്ള നല്ല ഒരു പയ്യനാണ് സുദേവ് എന്ന കണ്ണൻ.
പഠിച്ചുകൊണ്ടിരുന്ന ക്ലാസിലും പിന്നെ നാട്ടിലുള്ള പെൺപിള്ളേർക്ക് ഇടയിൽ അവൻ ഒരു ചോക്ലേറ്റ് ഹീറോയാണ്. അമ്മയുടെ നിറമാണ് കണ്ണന് കിട്ടിയിരിക്കുന്നത്. അച്ഛന്റെ രൂപവും ശരീരവും.
ഉയരവും അച്ഛന്റേതു തന്നെ. അവന്റെ കുസൃതിയും കുറുമ്പുകളും ഉള്ള സ്വഭാവം കിട്ടിയിരിക്കുന്നത് അമ്മയിൽ നിന്നും ആണെന്നാണ് ദേവന്റെ അഭിപ്രായം. അത് ശരിയുമാണ്.
ഇതൊക്കെ ആ കൊച്ചു വീട്ടിനുള്ളിലെ കാര്യങ്ങൾ മാത്രമാണ്. പുറത്തേക്കിറങ്ങി കഴിഞ്ഞാൽ അമ്മയും മകനും അടയും ചക്കരയും ആണെന്ന് ദേവന് നന്നായിട്ട് അറിയാം.
ആ ഒരു കാര്യത്തിൽ ദേവന് സന്തോഷവാനാണ്. ചുരുക്കിൽ പറഞ്ഞാൽ അമ്മയും മകനും തമ്മിൽ ചെറിയ പൊട്ടലും ചീറ്റലും ഉണ്ടെന്നുള്ളത് ഒഴിച്ചാൽ സന്തോഷം അലതല്ലുന്ന ഒരു കൊച്ചു വീട്. അതാണ് സുപ്രിയ ഭവനം.
മൂന്നുനാല് ദിവസമായി കണ്ണന്റെ ഉള്ളിൽ ഒരു ചിന്ത കയറിക്കൂടിയിട്ട്. വേറെ ആരെ പറ്റിയും അല്ല അമ്മ സുപ്രിയയെ പറ്റി തന്നെയാണ് അവൻ
💬 Comments
View all comments