Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 2 [Sarathy Reddy]
കട്ടിലിൽ കിടന്നുറങ്ങണം എന്ന ആവശ്യവുമായി മകൻ തന്നെ നേരിട്ട് വരുന്നത്. അൽപനേരം എന്താണ് പറയേണ്ടതെന്ന് അറിയാതെ ദേവൻ നിശബ്ദനായിരുന്നു.
"ദേവേട്ടൻ മോൻ പറഞ്ഞത് കേട്ടില്ലേ?" ദേവൻ ഒന്നും മിണ്ടാതിരുന്നപ്പോൾ സുപ്രിയ എടുത്തു ചോദിച്ചു.
"ഞാൻ കേട്ടു..." ദേവൻ യാന്ത്രികമായി മറുപടി പറഞ്ഞു.
"എന്നിട്ട് ദേവേട്ടൻ എന്താ ഒന്നും പറയാത്തത്? സത്യം പറയാമല്ലോ ഇപ്പോൾ എനിക്കും അങ്ങനെയൊരു ആഗ്രഹമുണ്ട്. എന്റെ മോന്റെ കൂടെ കുറെ നാൾ കിടന്നുറങ്ങണം. എത്രകാലമായി ഞാനും അവനും ഒന്നിച്ചു കിടന്നുറങ്ങിയിട്ട്. എനിക്ക് എന്റെ മോന്റെ കൂടെ കിടന്നുറങ്ങാൻ കൊതിയാവുന്നു." അങ്ങനെ പറഞ്ഞുകൊണ്ട് സുപ്രിയ വീണ്ടും വീണ്ടും കണ്ണനെ ഉമ്മ വച്ചു.
"അതിനെന്താ നിങ്ങൾ ഒരുമിച്ച് കിടന്നു ഉറങ്ങിക്കോ..." മുഖത്ത് എങ്ങനെയൊക്കെയോ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് ദേവൻ പറഞ്ഞു. വേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷേ ഇന്നേവരെ മകന്റെയോ ഭാര്യയുടെയോ ആഗ്രഹത്തിന് എതിരെ പറഞ്ഞിട്ടില്ല. പറയേണ്ട സാഹചര്യം അവരായിട്ട് ഉണ്ടാക്കിയിട്ടില്ല. തന്നെക്കൊണ്ട് പറ്റുന്ന ആഗ്രഹങ്ങൾ മാത്രമേ രണ്ടുപേരും പറഞ്ഞിട്ടുള്ളൂ.
ദേവൻ അങ്ങനെ പറഞ്ഞപ്പോൾ സുപ്രിയയും കണ്ണനും സന്തോഷമായി. സന്തോഷത്തോടെ അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി. ദേവനും യാന്ത്രികമായ ഭക്ഷണം കഴിക്കാൻ തുടങ്ങി. നല്ല രുചികരമായി ആണ് സുപ്രിയ എപ്പോഴും ഭക്ഷണം ഉണ്ടാക്കുന്നത്. പക്ഷേ അന്ന് ദേവന് ചപ്പാത്തിക്കും കറിക്കും ഒക്കെ അല്പം കയ്പ്പ് കൂടുതലുള്ളത് പോലെ തോന്നി. അല്പനേരം കഴിഞ്ഞപ്പോൾ എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു. ദേവൻ എങ്ങനെയൊക്കെയോ കഴിച്ചു എന്നു വരുത്തി.
"ദേവേട്ടൻ എന്നാ ഇന്ന് ഓഫീസ് മുറിയിൽ കിടക്ക്" എല്ലാവരും ഭക്ഷണം കഴിച്ച പാത്രങ്ങളൊക്കെ കയ്യിലെടുത്തു കൊണ്ട് സുപ്രിയ ദേവനോട് പറഞ്ഞു. ദേവൻ
💬 Comments
View all comments